View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ദീപം കാണാൻ ...

ചിത്രംഇൻഡിപ്പെൻഡൻസ് (1999)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംഎം ജി ശ്രീകുമാർ, പാലക്കാട് കെ എല്‍ ശ്രീറാം, സംഗീത സജിത്‌

വരികള്‍

Added by advsumitha on September 7, 2011

ഒരുദീപം കാണാന്‍ ദാഹിച്ചിന്നും
കാണാക്കാട്ടില്‍ മേയുന്നില്ലേ
കാലികള്‍ ജനകോടികള്‍ ?

പലര്‍ നേടിത്തന്നൊരു സ്വാതന്ത്ര്യം
ചിലര്‍ കൂടിയിരുന്നു പകുത്തീടുന്നു
മേടയില്‍ മണിമേടയില്‍

ചുടുചോരയൊഴിച്ചു വളര്‍ത്തിയ പൂച്ചെടി
ഇന്നെന്തേ പൂത്തില്ല!
പലകാലം നോറ്റുവളര്‍ത്തിയ പവിഴ-
പ്പാടങ്ങള്‍ പൂത്തില്ല!
എവിടേ സ്വാതന്ത്ര്യം? ജനകോടികളുടെ മന്ത്രം
ജയകാഹളമൂതും തലമുറയെവിടെപ്പോയ്?

സത്യം മറന്ന ലോകം സ്വര്‍ഗ്ഗം തുറന്നു കാണാന്‍
സ്വപ്നം കണ്ടൊരു ലോകം സ്വപ്നാടകരുടെ ലോകം
തങ്കത്തടവറയില്‍ നിന്‍ ചിറകടികള്‍
എന്നുകാണും പുതുവഴികള്‍ പൂമ്പുലരൊളികള്‍
പുതിയ വെളിച്ചം വന്നണയുമ്പോള്‍
പുലരും സ്വാതന്ത്ര്യം
പുത്തനുഷസ്സുകള്‍ അറിവെഴുതുമ്പോള്‍
പുലരും സ്വാതന്ത്ര്യം
അകം വിരിഞ്ഞ പൂവും ഹൃദയം തെളിഞ്ഞ വാഴ്വും
അരുതാത്ത നീതിശാസ്ത്രം പൊരുതാം നമുക്കു വീണ്ടും

സാരേ ജഹാന്‍ സെ അച്ഛാ
ഹിന്ദോ സിതാ ഹമാര ഹമാരാ
ഹം ബുല്‍ബുലേ ഹെ ഇസ്-കീ
യെ ഗുത്സിതാ ഹമാരാ ഹമാരാ


----------------------------------

Added by advsumitha on September 7, 2011

oru deepam kaanaan daahichinnum
kaanaakkaattil meyunnille
kaalikal janakodikal?

palar nedithannoru swathanthryam
chilar koodiyirunnu pakutheedunnu
medayil mani medayil

chudu chorayozhichu valarthiya poochedi
innenthe poothilla!
palakaalam nottu valarthiya pavizha paadangal poothilla!
evide swaathanthryam janakodikalude manthram
jayakaahalamoothum thalamurayevideppoy?

sathyam maranna lokam swarggam thurannu kaanaan
swapnam kandoru lokam swapnaadakarude lokam

thankathadavarayil nin chirakadikal
ennu kaanum puthuvazhikal poom pularolikal
puthiya velicham vannanayumpol
pularum swaathanthryam
puthanushassukal arivezhuthumpol
pularum swaathanthryam
akam virinja poovum
hridayam thelinja vaazhvum
aruthaatha neethishaasthram
poruthaam namukku veendum

saare jahaan se achchaa
hindo sitha hamara hamara
ham bulbule he iski
ye gulsita hamara hamara
saare jahaan se achchaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദാഹ വീഞ്ഞിൻ പാന പാത്രമേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
നന്ദലാലാ
ആലാപനം : കോറസ്‌, സ്വര്‍ണ്ണലത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഒരു മുത്തം തേടി ദൂരേ പോയി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മനോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ദാഹ വീഞ്ഞിൻ പാന പാത്രമേ
ആലാപനം : കെ ജെ യേശുദാസ്, സംഗീത ഗോപകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അമ്മേ മംഗള ദേവി ഹരേ
ആലാപനം : കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കണികാണും
ആലാപനം : സംഗീത ഗോപകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ദാഹ വീഞ്ഞിൻ പാന പാത്രമേ [F]
ആലാപനം : സംഗീത ഗോപകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌