View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയും നന്മയും ...

ചിത്രംനരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക (2001)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനമുല്ലനേഴി
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Added by vikasvenattu@gmail.com on January 30, 2010

അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല - ആരും
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല...
(അമ്മയും)

ഒറ്റയായൊന്നുമില്ലൊന്നുമില്ല
ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ
ഒറ്റയ്ക്കു വന്നു പിറക്കുന്നുവെങ്കിലും
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്
(അമ്മയും)

നിറവും മണവും വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ്
ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ്
(അമ്മയും)

ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം
സ്നേഹമായ് നന്മയായ്
ഈ ലോകം സുന്ദരമാക്കുക നാം
(അമ്മയും)

----------------------------------

Added by Susie on June 8, 2010

ammayum nanmayum onnaanu
njangalum ningalum onnaanu
attamillaathoree jeevihappaathayil
ottayallottayallottayalla - aarum
ottayallottayallottayalla
(ammayum)

ottayaayonnumillonnumilla
onnu mattonnin thudarchayallo
ottaykku vannu pirakkunnuvenkilum
marthyar naamellaarum onnaanu
(ammayum)

niravum manavum vereyaanenkilum
malaraaya malarokke malaraanu
ozhukunna naadukal vereyaanenkilum
puzhayaaya puzhayokke puzhayaanu
(ammayum)

jeevithappoovin sugandham sneham
aa gandhamaavuka naamellaam
snehamaay nanmayaay
ee lokam sundaramaakkuka naam
(ammayum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുത്ത രാവിന്റെ [M]
ആലാപനം : ജി വേണുഗോപാല്‍   |   രചന : മുല്ലനേഴി   |   സംഗീതം : ജോണ്‍സണ്‍
കറുത്ത രാവിന്റെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുല്ലനേഴി   |   സംഗീതം : ജോണ്‍സണ്‍
വസന്തം വര്‍ണ്ണ [M]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ജോണ്‍സണ്‍
ആരാരുമറിയാതൊരോമന കൗതുകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ജോണ്‍സണ്‍
വസന്തം വര്‍ണ്ണ [F]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ജോണ്‍സണ്‍