View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പോറ്റി ...

ചിത്രംകൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, ജഗതി ശ്രീകുമാര്‍ , കലാഭവന്‍ മണി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011
 
കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ

അമ്പോറ്റീ ചെമ്പോത്ത് കൊടിയേറ്റും മുടിയേറ്റും കണ്ടേ കണ്ടേ
അത്താഴോം മുത്താഴോം അടിയ്ക്കാനും തളിക്കാനും വേണ്ടേ വേണ്ടേ
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ട്
കുട്ട്യാനത്തമ്പ്രാനും കുഞ്ഞേലിക്കുറുമ്പിക്കും
പത്തായം നിറയുമ്പം പാട്ടും കൂത്തും
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)

തന്താന തന്താന തന്താന തന്തന താരോ
തന്താന തന്താന തന്താനോ
തന്താന തന്താന തന്താനോ
കൊട്ടാരം വീട്ടില്‍പ്പോയ് പെട്ടിരുന്നു മുടികെട്ടാനും പൊന്നിന്റെ നൂല്
ആനയ്ക്കും മേലുള്ളോരാമ്പിറന്നോൻ ഇവൻ അപ്പൂട്ടൻ നാടിന്റെ തൂണ്
അതിരുങ്കൽ പാടത്തെ നെല്ലിലുലമ്പീ ആകാശം ഭൂമീടെ കെട്ടണ കണ്ണീ
അലിയുന്ന ദാനത്തിൽ കർണ്ണൻ പോലെ അറിയുന്ന ചന്തത്തിൽ കണ്ണൻ പോലെ
കണ്ണിലുണ്ണീ കണ്ണനാമുണ്ണീ നിന്നെ ഞങ്ങൾ കണ്ണെഴുതിക്കാം
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)

തിന്താരോ തിന്താരോ
തുമ്പിയ്ക്കും മക്കൾകും സദ്യയൂണ് തനിത്തങ്കത്താലമ്മയ്ക്കു തേര്
പെറ്റമ്മേ പോറ്റമ്മേ വിണ്ണിനമ്മേ ഇനി തെറ്റെല്ലാം മാപ്പാക്ക് നീയ്‌
ഉടുക്കാനും പുതയ്ക്കാനും തന്നരുളേണം
തേയ്ക്കാനും കുളിയ്ക്കാനും വേണ്ടതു വേണം
ഇനിയുള്ള ജന്മം നീ തായായ് വരണം
ഇവനൊരു തണലായ് നിൻ താങ്ങും വേണം
ഉമ്മറത്തെ പൊന്നുവിളക്കേ ഞങ്ങളുടെ പാട്ടു നിനക്കേ
പോര്.. പോര്.. പോര്..
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
ഡിങ്ക ഡിങ്ക ഡിങ്കാ ഡിങ്കാ ഡിങ്ക ഡിങ്ക ട്ട ട്ട ട്ട ട്ട
(അമ്പോറ്റീ ചെമ്പോത്ത്....)

കാക്കാലൻ കുരുവിപ്പെണ്ണേ പാടാൻ നീ വായോ നീ വായോ
പൂക്കാരി പുതിയേടത്തി കൂടാൻ നീ വായോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011
 Kaakkaalan kuruvippenne paadaan nee vaayo nee vaayo
Pookkaari puthiyedathi koodaan nee vaayo

Ampottee chempothu kodiyettum mudiyettum kande kande
Athazhom muthaazhom adikkaanum thalikkaanum vende vende
Kuttyaanathampraanum kunjelikkurumpikkum
Pathaayam nirayumpam paattu
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta
(Ampottee...)

Thanthaana thanthaana thanthaana thanthana thaaro
thanthaana thanthaana thanthaano
thanthaana thanthaana thanthaano
Kottaaram veettilppoy pettirunnu mudi kettaanum ponninte noolu
aanaykkum melulloraanpirannon ivan appoottan naadinte thoonu
athirunkal paadathe nellilulampee aakaasham bhoomede kettana kannee
aliyunna daanathil karnnan pole
ariyunna chanthathil kannan pole
kannilunnee kannanaamunnee ninne njangal kannezhuthikkum
poru poru poru
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta
(Ampottee...)

Thinthaaro thinthaaro
Thumpikkum makkalkkum sadyayoonu thanithankathaalammaykku theru
Pettamme pottamme vinniname ini thettellaam maappaakku neeyu
udukkaanum puthaykkaanum thannarulenam
theykkaanum kulikkaanum vendathu venam
iniyulla janmam nee thayaay varanam
ivanoru thanalaay nin thaangum venam
ummarathe ponnuvilakke njangalude paattu ninakke
poru poru poru
Dinka dinka dinkaadinkaa dinka dinka ta ta ta ta
Dinka dinka dinkaadinkaa dinka dinka ta ta ta ta
(Ampottee...)

Kaakkaalan kuruvippenne paadaan nee vaayo nee vaayo
Pookkaari puthiyedathi koodaan nee vaayo

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കരളിന്റെ നോവറിഞ്ഞാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
എണ്ടെ മൗനരാഗമിന്നു നീയറിഞ്ഞുവോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പന്തളം സുധാകരൻ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആവണി പൊന്നൂഞ്ഞാൽ ആടിക്കാം(M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നാലുകെട്ടിൻ അകത്തളത്തിൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്