

Mutholakottaaram ...
Movie | Mele Vaaryathe Maalaakhakkuttikal (2000) |
Movie Director | Thulasidas |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | Sujatha Mohan, Santhosh Keshav |
Lyrics
Added by Kalyani on December 7, 2010 മുത്തോലക്കൊട്ടാരം പത്തുപറ പത്തായം നാടു ചുറ്റാന്‍ നാലുമണിത്തേരു് ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു് (..മുത്തോലക്കൊട്ടാരം..) കവിതകള്‍ വിരിയുമ്പോള്‍ കാദംബരീ കുയിലിനുമറിയില്ല നീലാംബരീ മാമുണ്ണാന്‍ വെള്ളിത്തിങ്കൾത്താലം മാനത്തെ കാവില്‍ മേടപ്പൂരം മുത്തോലക്കൊട്ടാരം പത്തുപറ പത്തായം നാടു ചുറ്റാന്‍ നാലുമണിത്തേരു് ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്.. മാറില്‍ ചായുമീ മണിമഴപ്പീലിയില്‍ ഏഴുനിറം ചേര്‍ന്നലിഞ്ഞുവോ പൂവണിയുന്നൊരാ മാനത്തെ ചെമ്പകം പൂക്കണിയായ് വന്നണഞ്ഞുവോ നിറനിറ നിറയുമീ നീലത്തളിരുകള്‍ നിറപറയാകുമീ ഓര്‍മ്മക്കുളിരുകള്‍ നിന്റെ മെയ് തൊടാന്‍ ഒരുമാത്ര നിന്നുവോ നീരാടും വാര്‍ത്തിങ്കളേ........ നീയാരെന്‍ ശ്രീമംഗലേ......... മുത്തോലക്കൊട്ടാരം പത്തുപറ പത്തായം നാടു ചുറ്റാന്‍ നാലുമണിത്തേരു് ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്.. സംഗമ രാത്രിയില്‍ മംഗലവീണയില്‍ എഴുസ്വരം ചേര്‍ന്നിണങ്ങിയോ താലിപ്പൂവിലെന്‍ മാനസത്തേന്‍കുടം താമരയായ് കൈ തൊഴുന്നുവോ മകരനിലാവിലെ മഞ്ഞണിത്തുമ്പികള്‍ മധുമഴ പൊഴിയുമീ മായക്കമ്പികള്‍ നിന്റെ പേരിലും ഒരു പാട്ടുനെയ്തുവോ സ്നേഹത്തിന്‍ കൂടല്ലയോ.... ദൈവത്തിന്‍ വീടല്ലയോ.... (മുത്തോലക്കൊട്ടാരം....) ---------------------------------- Added by Kalyani on December 7, 2010 Mutholakkottaaram pathupara pathaayam naadu chuttaan naalumani theru chaayurakkaan chandanappoonkaattu kavithakal viriyumpol kaadambarii kuyilinumariyilla neelaambarii maamunnaan vellithinkal thaalam maanathe kaavil medappooram mutholakkottaaram pathupara pathaayam naadu chuttaan naalumani theru chaayurakkaan chandanappoonkaattu maaril chaayumee manimazhappeeliyil ezhuniram chernnalinjuvo poovaniyunnoraa maanathe chempakam pookkaniyaay vannananjuvo nira nira nirayumee neelathalirukal niraparayaakumee ormmakkulirukal ninte mey thodaan orumaathra ninnuvo neeraadum vaarthinkale... neeyaaren sreemangale.... mutholakkottaaram pathupara pathaayam naadu chuttaan naalumani theru chaayurakkaan chandanappoonkaattu sangama raathriyil mangala veenayil ezhuswaram chernninangiyo thaalippoovilen maanasathenkudam thaamarayaay kai thozhunnuvo makaranilaavile manjanithumbikal madhumazha pozhiyumee maayakkambikal ninte perilum oru paattu neythuvo snehathin koodallayo.... daivathin veedallayo.... (mutholakkottaaram.....) |
Other Songs in this movie
- Kaanappoonkuyil Oru Kavitha [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Poochakkaaro Manikettunnallo
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kaanappoonkuyil Oru Kavitha [D]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Theyyam Kaattil Thekkan Kaattil
- Singer : KS Chithra, Ranjini Jose, Santhosh Keshav, Abhirami | Lyrics : S Ramesan Nair | Music : Berny Ignatius