View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാവാവോ വാവുറങ്ങ് ...

ചിത്രംമാനസം (1997)
ചലച്ചിത്ര സംവിധാനംസി എസ് സുധീഷ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംപ്രദീപ്‌ സോമസുന്ദരം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011
 
ഉം..ഉം..ഉം..ഉം..
വാവാവോ വാവുറങ്ങ് കായാമ്പൂ കണ്ണുറങ്ങ്
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
നിനക്കുറങ്ങാനൊരുങ്ങി കനവിൻ കൂടാരം
(വാവാവോ...)

കനകക്കിനാവിന്റെ കളിയൂഞ്ഞാലാ‍ടുമ്പോൾ
ഓമനക്കണ്ണനു കേട്ടുറങ്ങാൻ
കഥ കഥ പൈങ്കിളി പണ്ടു പറഞ്ഞൊരു
കഥ പറയാമോ പൂങ്കാറ്റേ
പാടാമോ പാലരുവീ ആടാമോ കാർത്തുമ്പീ
ഉറങ്ങാൻ നേരം പാൽനിനവിൽ
തുണയായ് വരുമോ വാർതിങ്കളേ
(വാവാവോ...)

ഓരോ മോഹവും പൊൻപീലി ചൂടും
അമ്പിളിയോളം നീ വളരും
പിഞ്ചിളം കാലടി പൂഞ്ചോട്ടിലെന്നും
പൂ വിരിക്കാനായ് നിന്നമ്മ വരും
കരയാതെ വാടാതെ
മിഴിയോരം നനയാതെ
അറിയാതോമന മോനുറങ്ങ്
താലോലമാടിയെൻ തേനുറങ്ങ്
(വാവാവോ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011
 
Um..um..um..
Vaavaavo vaavurangu kaayaampoo kannurangu
Onnaanaam kunnil oradikkunnil
ninakkurangaanorungi kanavin koodaaram
(vaavaavo...)

kanakakkinaavinte kaliyoonjaalaadumpol
omanakkannnanu ketturangaan
kadha kadha painkili pandu paranjoru
kadha parayaamo poonkaatte
paadaamo paalaruvee aadaamo kaarthumpee
Urangaan neram paal ninavil
thunayaay varumo vaarthinkale
(vaavaavo...)

Oro mohavum ponpeeli choodum
ambiliyolam nee valarum
Pinchilam kaaladi poonchottilennum
poo virikkaanaay ninnamma varum
karayaathe vaadaathe
mizhiyoram nanayaathe
ariyaathomana monurangu
thaalolamaadiyen thenurangu
(vaavaavo...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തേ നിന്നെ
ആലാപനം : മിന്‍മിനി, പ്രദീപ്‌ സോമസുന്ദരം   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
എങ്ങാണെന്‍ അമ്മേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
വാവാവോ വാവുറങ്ങ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍