View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനവില്ലേ മിന്നല്‍ക്കൊടിയെ ...

ചിത്രംവക്കാലത്ത്‌ നാരായണന്‍കുട്ടി (2001)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by devi pillai on June 13, 2010
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമലക്കാറ്റിന്‍ നെഞ്ചിലൊരൂഞ്ഞാലാടാന്‍
പൂവിതള്‍ മെല്ലെ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ?

രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ
മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തില്‍ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയില്‍ വീഴും
വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്‍ണോ
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം

ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്‍‌വെക്കല്ലേ
വേനല്‍ക്കാറ്റില്‍ ഊഞ്ഞാലാടും ചില്ലത്തുമ്പില്‍
മെനഞ്ഞിന്നലെ നിന്‍ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Vaanaville minnal kodiye pulkaan mohamo
Neela nilaa nizhal chuzhiyil neenthaan mohamo
Maamala kaatin nenjil oonjaaladaan
Poovithal melle melle nee povalle
Nee moolum paattukal nee kelkkaan maathramo
(Vaanaville .....)

Raavin mutathe muthu thaimulle
Vaanil chaanchadaan mohikkalle
Manjin maarathe maadatha penne
Mele meghathil chekkeralle
Velli chillu veyil veezhum
Velikkaayal thuzhanjee vazhi nee vanno
Enthinee nombaram saandramaam souhrudham
(vaanaville...)

Aattil paanjodum ammaanam meene
Neeyee chemmaanam mohikkalle
Meyum minnaayam minnaa minunge
Kanaa nakshathram kan vaikkalle
Venal kaatil ulanjaadum chilla thumbil
Menanjinnale nin koodu
Enthinee nombaram saandramaam souhrudham
(vaanaville...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാംഗല്യക്കാലം
ആലാപനം : എം ജി ശ്രീകുമാർ, അനുരാധ ശ്രീരാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കുളമ്പടിച്ചും
ആലാപനം : ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കുളമ്പടിച്ചും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
മാംഗല്യക്കാലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര