

നിലാവിന്റെ [M] ...
ചിത്രം | മൂന്നാമതൊരാൾ (2006) |
ചലച്ചിത്ര സംവിധാനം | വി കെ പ്രകാശ് |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | നിഖില്‍ മാത്യു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 & corrected by jacob.john1 നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ (നിലാവിന്റെ …. ) പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍ ഒരു മാത്ര മിന്നി മറഞ്ഞു പോയീ ഒരു വാക്കു ചൊല്ലിക്കടന്നുപോയീ (നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ) പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു- വന്നരികത്തിരിക്കുന്ന നാട്ടുമൈന പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍ പലകുറി നിന്നെക്കുറിച്ചു ചൊല്ലി നിന്‍ കവിളത്തു വിരിയുന്നൊരു കള്ളച്ചിരികണ്ടു കരളിലെ കാര്യങ്ങളവളറിഞ്ഞു (നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ) ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പത്തെ വെറുതെ ഇറുത്തു ഞാന്‍ മാലകെട്ടി അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും അരുമയാം മാല്യം എടുത്തു വെച്ചു ഗുരുവായൂരിലെ കണ്ണാ.. കാത്തിരുന്നു കാത്തിരുന്നു (നിലാവിന്റെ …. ) ---------------------------------- Added by Lloyd Jacob on October 26, 2008 & corrected by jacob.john1 Nilaavinte thooval thodunna pole nishaapushppam raavil virinja pole (Nilaavinte...) pranayaardhramaam ninte mizhi vannu hridhayathin oru maathra minni maranju poyi oru vaakku cholli kadannu poyii... (Nilaavinte …..raavil virinja pole) pakalinte padivaathil pathiye thurrannu vannarikathirikkunna naattu myna palathum paranjinnu veruthey irikkumbol palakuri ninne kurichu cholli nin kavilathu viriyunna oru kalla chiri kandu karalile kaaryangal avalarinju (Nilaavinte …..raavil virinja pole) ilaveyilil viriyunna mandaarapushpathe veruthey iruthu njan maala ketti aniyenda aalente arikilillennaalum arumayaam maalyam eduthu vechu guruvaayoorile kannaa..kaathirunnu kaathirunnu.... (Nilaavinte...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യുകയാണു
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്‍
- നിലാവിന്റെ തൂവൽ (D)
- ആലാപനം : ജി വേണുഗോപാല്‍, മഞ്ജരി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്‍
- സന്ധ്യേ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്‍
- നിലാവിന്റെ
- ആലാപനം : മഞ്ജരി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്‍
- പെയ്യുകയാണു
- ആലാപനം : ബാലു | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്‍