View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പായുന്ന നിമിഷം ...

ചിത്രംകായല്‍ക്കരയില്‍ (1968)
ചലച്ചിത്ര സംവിധാനംഎന്‍ പ്രകാശ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയഭാസ്കര്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
പായുന്ന നിമിഷം തിരികെ വരുമോ
ജീവിത വേളയിതിൽ
പാഴായ സമയം വ്യർത്ഥമാം നഷ്ടം
നാടകലീലയിതിൽ ഹാ


നാമിന്നു കാണുന്ന താരുണ്യം
നാളേക്കു വാടുന്ന മാകന്ദം
കൈകാട്ടി വിളിക്കുന്ന സൗഭാഗ്യം
കാലത്തിൻ സൗവർണ്ണ സമ്മാനം
പാനപാത്രം കൈയ്യിലേന്തും
പാന്ഥരല്ലോ നമ്മളെല്ലാം
ഇന്നാണു സാക്ഷാൽ വസന്തോത്സവം (പായുന്ന...)

പുളകങ്ങൾ പെയ്യുമീ സൗന്ദര്യം
പൂവമ്പൻ തന്നൊരു സമ്മാനം
കാലത്തേ മായുന്ന പൊൻ താരം
നാളേയ്ക്ക് വാടുന്ന മന്ദാരം
ഇന്നു കാണും പൊൻ കിനാവിൽ
മുന്നിലൊഴുകും വെണ്ണിലാവിൽ
വന്നു നിരന്നു വിരുന്നിന്നു നാം (പായുന്ന..)

----------------------------------

Added by devi pillai on October 20, 2010

paayunna nimisham thirike varumo?
jeevithavelayithil paazhaayasamayam
vyarthamaam nashtam
naadakaleelayithil haa

naaminnukaanunna thaarunyam
naalekku vaadunna maakandam
kaikaatti vilikkunna soubhaagyam
kaalathin souvarnna sammaanam
paanapaathram kayyilenthum
paandharallo nammalellaam
innaanu saakshaal vasantholsavam

pulakangal peyyumee soundaryam
poovamban thannoru sammaanam
kaalathe maayunna pon thaaram
naalekku vaadunna mandaaram
innu kaanum pon kinaavil
munnilozhukum vennilaavil
vannu nirannu virunninu naam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവന്‍ തന്നതു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
നീലമുകിലേ നിന്നുടെ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
ദേവത ഞാന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍