View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനു കൊള്ളാം ...

ചിത്രംവീരാളിപ്പട്ട് (1990)
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on January 21, 2011

എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും
അന്ത്യവിധിയാല്‍ വീണൊരീ ജഢമെന്തിനു് കൊള്ളും
എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും (2)

വീഥിയില്‍ വിറങ്ങലിച്ചു് കിടക്കുമീ പിണത്തിനു് (2)
ജാതിയേതു് മതമേതു് കക്ഷിയേതു്
വിണ്ണില്‍ നിന്നും താഴെ വീണ വെള്ളിനക്ഷത്രം
ഇതു് മണ്ണിനോടു് മണ്ണായു് ചേരും മണ്‍കൂമ്പാരം
വെറും മണ്‍കൂമ്പാരം
(എന്തിനു് കൊള്ളും )

നാഴികകള്‍ കഴിയുമ്പോള്‍ നശിച്ചു് നാറും (2)
പിന്നെ നാഗരീകജീവിതത്തിനു് വിനയായു് മാറും
അനുഗമിച്ചോരാരുമില്ല കണ്ണുനീരിന്‍ പുക്കളില്ല
ശവക്കോടി പുതപ്പിയ്ക്കാന്‍ കൊടികളുമില്ല
അന്ത്യവിധികളുമില്ല
(എന്തിനു് കൊള്ളും )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 30, 2011

Enthinu kollum iniyenthinu kollum
anthyavidhiyaal veenoree jadamenthinu kollum
Enthinu kollum iniyenthinu kollum (2)

Veedhiyil virangalichu kidakkumee pinathinu (2)
jaathiyethu mathamethu kakshiyethu
vinnil ninnum thaazhe veena vellinakshathram
ithu manninodu mannaay cherum mankoompaaram
verum mankoompaaram
(enthinu kollum...)

Naazhikakal kazhiyumpol nashichu naarum (2)
pinne naagarika jeevithathinu vinayaay maarum
anugamichoraarumilla kannuneerin pookkalilla
shavakkodi puthappikkaan kodikalumilla
anthyavidhikalumilla
(enthinu kollum...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാഴനുള്ളുവാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആനന്ദ നര്‍ത്തന
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
റിക്ഷ റിക്ഷ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആനന്ദ നര്‍ത്തന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍