Shankhanaada ...
Movie | Medakkaattu (1990) |
Lyrics | TK Madhu |
Music | Vidyadharan Master |
Singers | P Susheela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Shankhanaada saandramaaya punyamekiya pulariyil ambalamuttathe aaltharayil aa roopamonnu kandoo akale ninnaadyamaay kandoo shankhanaada saandramaaya punyamekiya pulariyil moodalmanjala maadi njorinjoru neriyatharayil ketti (moodalmanjala....) oru viral veethiyil kasavinte karayulla iraniyal veshtiyum chutti urukkukondorukkiya prathimayepolenno urukkazhicheedunnoru roopam aa roopam... aa roopam... manassil ninnakalaatha roopam shankhanaada saandramaaya punyamekiya pulariyil aaro paadiya geethaagovinda dhaarayil amrutham thedi (aaro paadiya....) hariyude leelayil muzhukiya manamkondu cherusseri gaadhakal paadi idaykka kondozhukkiya yamunayil neeraadaan idaykkide kothichoru roopam aa roopam..... aa roopam.... oriykkalum marakkaatha roopam (shankhanaada saandramaaya....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ അമ്പലമുറ്റത്തെ ആൽത്തറയിൽ ആ രൂപമൊന്നു കണ്ടൂ അകലെ നിന്നാദ്യമായ് കണ്ടൂ ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ മൂടൽമഞ്ഞല മാടി ഞൊറിഞ്ഞൊരു നേരിയതരയിൽ കെട്ടി (മൂടൽമഞ്ഞല....) ഒരു വിരൽ വീതിയിൽ കസവിന്റെ കരയുള്ള ഇരണിയൽ വേഷ്ടിയും ചുറ്റി ഉരുക്കുകൊണ്ടൊരുക്കിയ പ്രതിമയെപ്പോലെന്നോ ഉരുക്കഴിച്ചീടുന്നൊരു രൂപം ആ രൂപം... ആ രൂപം... മനസ്സിൽ നിന്നകലാത്ത രൂപം ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ ആരോ പാടിയ ഗീതാഗോവിന്ദ ധാരയിൽ അമൃതം തേടി (ആരോ പാടിയ....) ഹരിയുടെ ലീലയിൽ മുഴുകിയ മനംകൊണ്ടു ചെറുശ്ശേരി ഗാഥകൾ പാടി ഇടയ്ക്ക കൊണ്ടൊഴുക്കിയ യമുനയിൽ നീരാടാൻ ഇടയ്ക്കിടെ കൊതിച്ചൊരു രൂപം ആ രൂപം..... ആ രൂപം.... ഒരിയ്ക്കലും മറക്കാത്ത രൂപം (ശംഖനാദ സാന്ദ്രമായ....) |
Other Songs in this movie
- Nottam Thiranottam
- Singer : P Jayachandran | Lyrics : Kavalam Narayana Panicker | Music : Vidyadharan Master