View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പലവട്ടം പൂക്കാലം ...

ചിത്രംമണിച്ചിത്രത്താഴ് (1993)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനമധു മുട്ടം
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jacob.john1@gmail.com on November 9, 2009
പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
പൂങ്കുയിലൊന്നു പാടി പറഞ്ഞു (2)
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ (2)

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍
മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിന്‍ കൊമ്പ്
എന്റെ കരിളിലെ തേന്മാവിന്‍ കൊമ്പ്


----------------------------------

Added by neo on August 3, 2008 & corrected by jacob.john1 on November 9, 2009
Palavattom pookaalam vazhithetti poyittangorunaalum pookkamaankompil
Priyamulloraalaaro varuvanundennu
poonkuyilonnu paadi paranju (2)
Ninayaatha nerathen padivaathilil oru
Padavinyasam kettapole
Varavaayalorunaalum piriyaatha madhumaasam
Oru maathra konduvannallo (2)

Kothiyode odippoy padivaathilil chennen
mizhi randum neettunna neeram
Niraye thalirkkunnu pookkunnu kaaykkunnu
kanvinte thenmaavin kompu
ente karalile thenmaavin kompu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുറൈ വന്ത് പാരായോ
ആലാപനം : സുജാത മോഹന്‍   |   രചന : വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അക്കുത്തിക്കു
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, മോഹന്‍ലാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളൂം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉത്തുംഗശൈലം
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരു മുറൈ വന്തു പാര്‍ത്തായാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല, വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുംഭം കുളത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴം തമിഴ്‌ പാട്ടിഴയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളും (വേർഷൻ2)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍