View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തട്ടം പിടിച്ചു [No music] ...

ചിത്രംപരദേശി (2007)
ചലച്ചിത്ര സംവിധാനംപി റ്റി കുഞ്ഞു മുഹമ്മദ്‌
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരമേഷ് നാരായൺ, ശഹബാസ് അമന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Thattam pidichu valikkalle mailanchichediye (2)
Vellikkolussinmel chuttippidikkalle thottaavaadithaiyye
thottavaadithaiyye thottaavaadithaiyye
Thattam pidichu valikkalle mailanchichediye

Pallithodiyile vellilaavallikal thullum koottakkadavil
ezhaam raavinte chempakapoovithal veenu thulirtha vellam
oru kumpil njaaneduthotte

hum...thattam pidichu hum..
Thattam pidichu valikkalle mailanchichediye

panayolathattikappazhuthiloode veenu chitharunna thoovelicham (2)
ente chiri poleyinnoraal
veruthe kothippicha pularkaalapponvelicham
ithiri njaaneduthotte
thattam pidichu hum..
Thattam pidichu valikkalle mailanchichediye
Vellikkolussinmel chuttippidikkalle thottaavaadithaiyye
thottavaadithaiyye thottaavaadithaiyye
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ (2)
വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ
തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ

പള്ളിത്തൊടിയിലെ വെള്ളിലാവള്ളികള്‍ തുള്ളും കുട്ടക്കടവില്‍
ഏഴാം രാവിന്‍റെ ചെമ്പകപ്പൂവിതള്‍ വീണു തുളിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാനെടുത്തോട്ടേ

ഹും.. തട്ടംപിടിച്ചു ഹും..
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ

പനയോലത്തട്ടികപ്പഴുതിലൂടെ വീണു ചിതറുന്ന തൂവെളിച്ചം (2)
എന്‍റെ ചിരിപോലെയിന്നൊരാള്‍
വെറുതേ കൊതിപ്പിച്ച പുലര്‍കാലപ്പൊന്‍വെളിച്ചം
ഇത്തിരി ഞാനെടുത്തോട്ടേ

തട്ടംപിടിച്ചു ഹും..
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ
വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ
തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാ ദുനി
ആലാപനം : എം ജി ശ്രീകുമാർ, വിനീത്‌ ശ്രീനിവാസന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ, ശഹബാസ് അമന്‍
തട്ടം പിടിച്ചു
ആലാപനം : സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ, ശഹബാസ് അമന്‍
ആനന്ദക്കണ്ണീരിൻ
ആലാപനം : സുജാത മോഹന്‍, മഞ്ജരി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ, ശഹബാസ് അമന്‍