View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധ്യാനം ധേയം നരസിംഹം ...

ചിത്രംനരസിംഹം (2000)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on February 18, 2010

ധ്യാനം ധേയം നരസിംഹം
ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം
പൂര്‍ണ്ണം ബ്രഹ്മം നരസിംഹം
ത്വമേവസര്‍വ്വം നരസിംഹം

അരണിയില്‍ നിന്നും ജ്വാലകണക്കെ
ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ
ഓം... ... ഓം... ...
ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും
ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ
ഓം... ... ഓം... ...
ദിക്കുകള്‍ ഞെട്ടുന്നേ ദിനകരനുരുകുന്നേ
ജടമുടിയാട്ടി നഖരം നീട്ടി അടിമുടിയലറുന്നേ

കനലായി നെഞ്ചില്‍ക്കത്തും കരിനീലദുഃഖങ്ങള്‍
അലിവാര്‍ന്ന ചുണ്ടില്‍പ്പൂക്കും ജപയോഗമന്ത്രങ്ങള്‍
ക്രോധമോടെയുദിച്ചുവരുന്നുണ്ടേ - ഹിരണ്യാ
ചോരചിന്തി ചങ്കുപിളര്‍ക്കാനായ്
അവതാരമിതുതാന്‍ നിയോഗം
സംഹാരമാടുന്ന നരസിംഹമായ്
(അരണിയില്‍)

ജപമാര്‍ന്ന പുണ്യം നേടും പുരുഷാര്‍ത്ഥസാരം നീ
അസുരാധമന്‍‌മാര്‍ക്കെതിരെ ഉയരുന്ന വാള്‍മുനയും
തൂണിലുണ്ട് തുരുമ്പില്‍ നീയുണ്ട് - മഹേശാ
മണ്ണിലുണ്ട് മനസ്സില്‍ നീയുണ്ട്
കരവേഗമറിയുന്നു കാറ്റില്‍
അലയാടും കടലിന്റെ ജലഭേരിയില്‍
(അരണിയില്‍)

----------------------------------

Added by Susie on May 4, 2010

dhyaanam dheyam narasimham
dharmmaardhamoksham narasimham
thwamesarvam narasimham

araniyil ninnum jwaala kanakke
jaladhiyil ninnum mungippongunne
Om...Om...
ghanathimirangal chinnichitharum
bhramanapadhathil kathippadarunne
Om...Om...
dikkukal njettunne dinakaranurukunne
jadamudiyaatti nakharam neetti adimudiyalarunne

kanalaayi nenchilkkathum karineeladukhangal
alivaarnna chundilppookkum japayogamanthrangal
krodhamodeyudichu varunnunde - hiranyaa
chorachinthi chankupilarkkaanaay
avathaaramithu thaan niyogam
samhaaramaadunna narasimhamaay
(araniyil)

japamaarnna punyam nedum purushaarthasaaram nee
asuraadhamanmaarkkethire uyarunna vaalmunayum
thoonilundu thurumbil neeyundu maheshaa
mannilundu manassil neeyundu
karavegamariyunnu kaattil
alayaadum kadalinte jalabheriyil
(aranayil)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴനിമല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ നിനക്കെന്തു പറ്റി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍