Melle Melle Vannu [D] ...
Movie | Apaaratha (1992) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical melle melle vannu chernnu oru pookkaalam thullum poovil thumbi thullum oru pookkaalam chollithannu kaalam kadhakal adharam choodiyennum madhuchumbanam mungippongi vannu thennal kanivin mounamanthram moolum maanthrikan (melle melle) onam ponnonamaay chingaveyil ponnaada neykayaay kaavil panankili poovilithan raagangal korkkayaay en nenchum nin nenchum chernnorukkum pookkalam ennennum vaadillomane kanneerum pookkalaay maattidunna nammale kaalamini kaividillennume ennil neeyum ninnil njaanum chernnalinjathin rahasyam gaanamaakave (melle melle) neerpongum veniyil irakkum nammalee mohanoukakal theethinnum nedidum nirangal paadum poonkaavanangal naam mullilum poomanam thedidum manassukal vannidum naalethan veedhiyil dukhavum kaavyamaay maattidunna kannukal kaanunnu munnil apaaratha onnu chernnaal nammal pulkum vinnile velichamennum mannilingane (melle melle) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മെല്ലെ മെല്ലെ വന്നുചേര്‍ന്നു ഒരു പൂക്കാലം തുള്ളും പൂവില്‍ തുമ്പിതുള്ളും ഒരു പൂക്കാലം ചൊല്ലിത്തന്നു കാലം കഥകള്‍ അധരം ചൂടിയെന്നും മധുചുംബനം മുങ്ങിപ്പൊങ്ങി വന്നു തെന്നല്‍ കനിവിന്‍ മൗനമന്ത്രം മൂളും മാന്ത്രികന്‍ (മെല്ലെ മെല്ലെ) ഓണം പൊന്നോണമായ് ചിങ്ങവെയില്‍ പൊന്നാട നെയ്‌കയായ് കാവില്‍ പനങ്കിളി പൂവിളിതന്‍ രാഗങ്ങള്‍ കോര്‍ക്കയായ് എന്‍ നെഞ്ചും നിന്‍ നെഞ്ചും ചേര്‍ന്നൊരുക്കും പൂക്കളം എന്നെന്നും വാടില്ലോമനേ കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ കാലമിനി കൈവിടില്ലെന്നുമേ എന്നില്‍ നീയും നിന്നില്‍ ഞാനും ചേര്‍ന്നലിഞ്ഞതിന്‍ രഹസ്യം ഗാനമാകവേ (മെല്ലെ മെല്ലെ) നീര്‍പൊങ്ങും വേണിയില്‍ ഇറക്കും നമ്മള്‍ ഈ മോഹനൗകകള്‍ തീ തിന്നും നേടിടും നിറങ്ങള്‍ പാടും പൂങ്കാവനങ്ങള്‍ നാം മുള്ളിലും പൂമണം തേടിടും മനസ്സുകള്‍ വന്നിടും നാളെതന്‍ വീഥിയില്‍ ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകള്‍ കാണുന്നു മുന്നില്‍ അപാരത ഒന്നുചേര്‍ന്നാല്‍ നമ്മള്‍ പുല്‍കും വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ (മെല്ലെ മെല്ലെ) |
Other Songs in this movie
- Karthaavuyarthezhunnetta
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Melle Melle Vannu [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Ilayaraja
- Pullankuzhal Nadham [Om Onnaya]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Ilayaraja
- Melle Melle[F]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Ilayaraja