View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചമ്പക മേട്ടിലെ [M] ...

ചിത്രംവളയം (1992)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകോറസ്‌, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chempaka mettile entemulamkudilil
kulirambili raanthaleduthu koluthaam njaan
orupidi mannil menanja kilikoottil
oru cheru sooryaneyettu thudichukalikkaam njaan
niraykkum sugandham ilam kaattinullarayil
vasantham manssin manicheppilenthum njaan
koottinoromal kiliye valarthum
(chempaka mettile)

kulavaazha panthalorukkaam
panayolappaaya virikkaam
karayaake thoranamettaam
naadaswaramode muthukkudayode
arayaalila vanchiyilerivarum
puthumanavaalan njaan
(chempaka mettile)

kalyaana panthalinullil
varavelppin vilakku neeti
manavaati penne varoo nee
kodippudava tharaam
thaalipponnu tharaam
innennileyellaamellaam nalkum
puthumanavaalan njaan
(chempaka mettile)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറുസൂര്യനെയേറ്റു തുടിച്ചുകളിക്കും ഞാന്‍
നിറയ്ക്കും സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്തും ഞാന്‍
കൂട്ടിനൊരോമല്‍‌ക്കിളിയെ വളര്‍ത്തും

(ചമ്പകമേട്ടിലെ)

കുലവാഴപ്പന്തലൊരുക്കാം
പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം
നാദസ്വരമോടെ മുത്തുക്കുടയോടെ
അരയാലിലവഞ്ചിയിലേറിവരും
പുതുമണവാളന്‍ ഞാന്‍...

(ചമ്പകമേട്ടിലെ)

കല്യാണപ്പന്തലിനുള്ളില്‍
വരവേല്‌പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണേ വരൂ നീ
കോടിപ്പുടവ തരാം...
താലിപ്പൊന്നു തരാം...
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കും
പുതുമണവാളന്‍ ഞാന്‍...

(ചമ്പകമേട്ടിലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചമ്പക മേട്ടിലെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുലരിയായ്‌
ആലാപനം : കെ എസ്‌ ചിത്ര, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌