View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിൽ കഞ്ചബാണം ...

ചിത്രംഗാന്ധര്‍വ്വം (1993)
ചലച്ചിത്ര സംവിധാനംസംഗീത് ശിവൻ
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Added by Arun Ramesh/arunrameshss@gmail.com on August 3, 2011
നെഞ്ചില്‍ കഞ്ചബാണമെയ്യും
സ്വര്‍ഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നില്‍ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ടെസിമോണിയോ
ഹേ രാവിറങ്ങിവന്ന താരമേ
തേരിറങ്ങിവന്ന തിങ്കളേ
ഏദന്‍തോട്ടം പൂത്തുലഞ്ഞ നിന്‍റെ മേനിയില്‍
ഏഴാം സ്വര്‍ഗ്ഗം തേടിയിങ്ങുവന്നതാണുഞാന്‍(നെഞ്ചില്‍)

ഇന്നുനീ എന്‍റെയീ വീടുവച്ചവണ്ടിയേറണം
ലണ്ടനില്‍ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം
നീ തിരിഞ്ഞുനില്‍ക്കേ നെഞ്ചുലഞ്ഞുപോയി
ഒന്നുപുല്‍കുവാനെന്‍ കൈതരിച്ചുപോയി
എന്നിളം കൈകളില്‍ തട്ടിനീയാടുമോ റാണീ(നെഞ്ചില്‍)

ഇക്കളീ തീക്കളീ എന്നെവിട്ടുപോയിടല്ലെ നീ
ഇക്കിളീ പൂക്കളില്‍ മുത്തമിട്ടണച്ച പെണ്‍മണി
ചക്രവര്‍ത്തിയായ് നിന്‍ ചിത്രമേടയേറാം
തൊട്ടുതൊട്ടു നീയെന്‍ കൈ പിടിക്കുമെങ്കില്‍
പട്ടുനൂല്‍ ചെപ്പിലെ കോഹിനൂര്‍ രത്നമേ പോരൂ(നെഞ്ചില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അബലത്വമല്ല
ആലാപനം : മോഹന്‍ലാല്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പ്രണയതരംഗം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാലിനിയുടെ തീരങ്ങള്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഓമലേ നിന്‍ മുഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആതിരേ നിന്‍ മുഖം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌