View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ മണ്ണാത്തിക്കൊരു ...

ചിത്രംജന്മഭൂമി (1969)
ചലച്ചിത്ര സംവിധാനംജോൺ ശങ്കരമംഗലം
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

maanathe mannaathikkoru poothaalikitty
pularolithan pooncholayil neeradumpolatha
maanathe, athaa maanathe, mannathikkoru poothaalikitty
pularolithan pooncholayil neeradumpoLatha
maanathe, athaa maanathe, mannathikkoru poothaalikitty

kaarmukil kavanikal neerthidum neram
kadavil kayari mridulameni thorthidum neram
kaarmukil kavanikal neerthidum neram
kadavil kayari mridulameni thorthidum neram
nandanathoppilulla kinnarasundari
nandanathoppilulla kinnarasundari
innale marannitta marathakamanithaali..
maanathe, athaa maanathe, mannathikkoru poothaalikitty
pularolithan pooncholayil neeradumpolatha
maanathe, athaa maanathe, mannathikkoru poothaalikitty

malarkalum kilikalum thaalikandappol
mathimarannu kothiparanju thammil thammilay
malarkalum kilikalum thaalikandappol
mathimarannu kothiparanju thammil thammilay
thanikkathu venamennu thamarappoo cholli
thanikkathu venamennu thamarappoo cholli
kuliranippoonthennal pirake paanjoo..
maanathe, athaa maanathe, mannathikkoru poothaalikitty
pularolithan pooncholayil neeradumpolatha
maanathe, athaa maanathe, mannathikkoru poothaalikitty
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി

കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം
കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം
കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം
കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം
നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി
നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി
ഇന്നലെമറന്നിട്ട മരതകമണിത്താലി
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി

മലര്‍കളും കിളികളും താലികണ്ടപ്പോള്‍
മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ്
മലര്‍കളും കിളികളും താലികണ്ടപ്പോള്‍
മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ്
തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി
തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി
കുളിരണിപ്പൂന്തെന്നല്‍ പുറകേ പാഞ്ഞൂ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ
മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണാളും ലോകപിതാവേ
ആലാപനം : എം എസ്‌ പദ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
അരയടിമണ്ണില്‍ തുടക്കം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വെള്ളിലംകാടും
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മതിമതി നിന്റെ മയിലാട്ടം
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നീലമലച്ചോലയിലെ
ആലാപനം : എ കെ സുകുമാരന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മലരണിമന്ദാരമെ
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌