View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടിപ്പോകാം ...

ചിത്രംസമാഗമം (1993)
ചലച്ചിത്ര സംവിധാനംജോർജ്ജ് കിത്തു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംഎസ് ജാനകി, ജോണ്‍സണ്‍

വരികള്‍

Lyrics submitted by: Jija Subramanian

Paadippokaam samayatheeram neele
paarippokaam gagana theeram neele
poovaalan thumpiyumaay pookkaalamaadunna
kelee lathaamanchangalil

thaarunyathin thalirvanangal poovidum
aaranyathin kinaavu pole
aalolam unarthu paattin
sheelonnu paadaan varoo
manassil malarthen thulumpee
ee gaanam ithile veendum varoo
paadum naam neele
paadam thorum thudichu nilpoo
thaalam tharamgathaalam
paadippokum aadimeghamaala pole naam
(Paadippokaam...)

Njangalkkekoo kulirnilaavin poovanam
njangalkkaanee vishaalabhoomi
paayunnu yugangal theril
paarunnu vennikkodi
namukkaay udippoo prabhaatham
ee theril iniyum doore
paayunnu nere
paadam thorum thudichu nilpoo
thaalam tharamgathaalam
paadippokum aadimeghamaala pole naam
(Paadippokaam...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പാടിപ്പോകാം സമയതീരം നീളെ
പാറിപ്പോകാം ഗഗനതീരം നീളേ
പൂവാലൻ തുമ്പിയുമായ് പൂക്കാലമാടുന്ന
കേളീ ലതാമഞ്ചങ്ങളിൽ

താരുണ്യത്തിൻ തളിർ വനങ്ങൾ പൂവിടും
ആരണ്യത്തിൻ കിനാവു പോലെ
ആലോലം ഉണർത്തു പാട്ടിൻ
ശീലൊന്നു പാടാൻ വരൂ (2)
മനസ്സിൽ മലർത്തേൻ തുളുമ്പീ
ഈ ഗാനം ഇതിലേ വീണ്ടും
പാടും നാം നീളേ...
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...)

ഞങ്ങൾക്കേകൂ കുളിർനിലാവിൻ പൂവനം
ഞങ്ങൾക്കാണീ വിശാലഭൂമി
പായുന്നൂ യുഗങ്ങൾ തേരിൽ
പാറുന്നൂ വെന്നിക്കൊടി (2)
നമുക്കായ് ഉദിപ്പൂ പ്രഭാതം
ഈ തേരിൽ ഇനിയും ദൂരെ
പായുന്നു നേരെ
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാഴ്ത്തിടുന്നിതാ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
വാഴ്ത്തിടുന്നിതാ (bit)
ആലാപനം : എസ് ജാനകി, സി ഒ ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
മഞ്ഞും നിലാവും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍