പത്തുവെളുപ്പിനു (F) ...
ചിത്രം | വെങ്കലം (1993) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Indu Ramesh Pathu veluppinu muttathu nikkana kasthoorimullaykku kaathu kuthu ente kasthoorimullaykku kaathukuthu... (pathu veluppinu... ) aa... aa... aa... aa... aa... vilwaadrinaadhan palliyunarumpol panchamichandranu paaloottu.. (vilwaadrinaadhan.. ) valluvanaattile sundarippenninu kalladikkottunnu kalyaanam... (pathu veluppinu... ) kalyaanappenninum chekkanuminnu killikkurishiyil varavelppu.. (kalyaanappenninum.. ) naakkila nirapara pookkula ponkani naalum vachulloru varavelppu... (pathu veluppinu... ) maanathu raathriyil pullippulikkali maayannoorkkaavil paavakkoothu.. (maanathu.. ) penninu raathriyil poothiruvaathira chekkante moru chenthaamara... (pathu veluppinu... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് എന്റെ കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത്... (പത്തുവെളുപ്പിന്... ) ആ... ആ... ആ... ആ... ആ... വില്വാദ്രിനാഥന് പള്ളിയുണരുമ്പോള്‍ പഞ്ചമിചന്ദ്രന് പാലൂട്ട്.. (വില്വാദ്രിനാഥന്.. ) വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടൂന്നു കല്യാണം... (പത്തുവെളുപ്പിന്... ) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളിക്കുറിശിയില് വരവേല്‍പ്പ്.. (കല്യാണപ്പെണ്ണിനും.. ) നാക്കില നിറപറ പൂക്കുല പൊന്‍കണി നാലും വച്ചുള്ളൊരു വരവേല്‍പ്പ്... (പത്തുവെളുപ്പിന്... ) മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്.. (മാനത്തു.. ) പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര... (പത്തുവെളുപ്പിന്... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒത്തിരി ഒത്തിരി
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- ശീവേലി മുടങ്ങി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- പത്തുവെളുപ്പിനു (M)
- ആലാപനം : ബിജു നാരായണന് | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- ആറാട്ടുകടവിങ്കല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്