View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണികണ്ഠ മഹിമകൾ ...

ചിത്രംശബരിമലയില്‍ തങ്ക സൂര്യോദയം (1992)
ചലച്ചിത്ര സംവിധാനംകെ ശങ്കര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 25, 2010

സ്വാമിയേ.... സ്വാമിയേ ശരണമയ്യപ്പാ...
കന്നിമൂല ഗണപതിഭഗവാനേ ശരണമയ്യപ്പാ
സദ്‌ഗുരുനാഥനേ ശരണമയ്യപ്പാ...

മണികണ്ഠമഹിമകള്‍
അനന്തമതു ചൊല്ലൂ ശാരികേ
മതിവരുവോളം...
നോവകലാന്‍ പാപനിഴലകലാന്‍
മനസ്സിന്‍ നോവകലാന്‍...
പാപനിഴലകലാന്‍...
ബ്രഹ്മധര്‍മ്മങ്ങളലിയുന്ന
സംഗീതം നീ പാടുക - എന്നും
(മണികണ്ഠ)

പതിനെട്ടു പടികളെന്നാല്‍
പതിനെട്ടു തത്ത്വങ്ങള്‍
പതിനെട്ടദ്ധ്യായം
ഭഗവദ്‌ഗീതയിലും
സ്വാമിയേ ശരണമയ്യപ്പാ

ഇരുമുടിക്കെട്ടെന്നാല്‍ വെറുമൊരു ചുമടല്ല
സുഖദുഃഖജാലങ്ങള്‍ ആടുന്ന ഹൃദയം താന്‍
കല്ലും മുള്ളും മെത്തയാക്കി തുടരുമീ മലയേറ്റം
ബ്രഹ്മത്തിലൊടുങ്ങീടും ജീവിതയാത്രയല്ലോ
യോഗമുദ്രാഭാവത്തില്‍ യോഗീശന്‍ ഗിരിമുകളില്‍
മംഗല്യരൂപനിവന്‍ ഓംകാരപ്പൊരുളല്ലോ
(മണികണ്ഠ)

സര്‍വ്വരുമൊരുപോലെ
നിര്‍വൃതി പുണരുന്നു
ജാതിമതമിവിടില്ല
ഭേദങ്ങളിവിടില്ല
സ്വാമിയേ ശരണമയ്യപ്പാ

മന്നവനും യാചകനും സന്നിധിയിലൊരുപോലെ
പണ്ഡിതനും പാമരനും പൊന്‍‌പടിയിലയ്യപ്പന്‍
ശ്രീധര്‍മ്മശാസ്താവായ് വേദാന്തജേതാവായ്
സമതതന്‍ പ്രഭ വിതറി വാഴുന്നിതയ്യപ്പന്‍
ഭക്‍തര്‍‌തന്നഭയദീപം സത്യത്തിന്‍ നിത്യരൂപം
മേവുന്നു മലമുകളില്‍ ശ്രീഭൂതനാഥനിവന്‍
(മണികണ്ഠ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകദന്തം മഹാകായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ശക്തി വിനായക
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നീ ഇനിയും കൺതുറക്കൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ശരണാഗതൻ നിൻ പഥത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അയ്യപ്പാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹരിവരാസനം സ്വാമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍