View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാരുതേ ശിൽപ്പ ചാരുതേ ...

ചിത്രംകരീം ദാദ (വീര ശൃംഘല ) (1992)
ഗാനരചനസി രാമചന്ദ്രന്‍
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ചാരുതേ ശിൽപ്പചാരുതേ
ശില്പിയോ ദേവശില്പിയോ
ഈ രൂപ ലാവണ്യം ആരുതീർത്തുവോ
ഈ രൂപലാവണ്യം എങ്ങിനെ തീർത്തുവോ
ആവണിവെയിൽ പോലെ സുന്ദരീ ...

പാദപത്തളിരി൯ പല്ലവങ്ങളില്‍
താരളിജാലം കുനുകൂന്തളജാലം

പാദപത്തളിരി൯ പല്ലവങ്ങളില്‍
താരളിജാലം കുനുകൂന്തളജാലം
മോഹജാലമായ് സ്നേഹസാരമായ്
ദേവതേ വിളക്കുവെച്ചു നീയെന്‍ മണ്‍കുടിലില്‍
ചാരുതേ ശിൽപ്പചാരുതേ ...

നീലത്താരകം വിലോചനയുഗളം
പൊന്നുഷസ്സുണരും നിന്റെ പൂങ്കവിളില്‍

നീലത്താരകം വിലോചനയുഗളം
പൊന്നുഷസ്സുണരും നിന്റെ പൂങ്കവിളില്‍
പൂക്കാല സ്വപ്നമായ് ജീവരാഗമായ്
ശാരികേ പറന്നുപാടൂ നീയെന്‍ മണ്‍കുടിലില്‍

ചാരുതേ ശിൽപ്പചാരുതേ
ശില്പിയോ ദേവശില്പിയോ
ഈ രൂപ ലാവണ്യം ആരുതീർത്തുവോ
ഈ രൂപലാവണ്യം എങ്ങിനെ തീർത്തുവോ
ആവണിവെയിൽ പോലെ സുന്ദരീ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉന്മാദമുണരുന്ന രാവിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍
രക്തത്തിരകൾ നീന്തി വരും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, ഈശ്വരി പണിക്കര്‍   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍
വസന്ത കൗമുദി
ആലാപനം : ഈശ്വരി പണിക്കര്‍   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍