View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നരികില്‍ ...

ചിത്രംഎന്നും നിന്റെ ഓര്‍മ്മകളില്‍ (1986)
ഗാനരചനഗോപികൃഷ്ണന്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 23, 2011

എന്നരികില്‍ എന്മടിയില്‍ നീ സഖി വന്നീടു
എന്മിഴിയില്‍ എന്‍ ചൊടിയില്‍ നീ ഉരുവായീടു
നിലവാടാന്‍ പോയീടാം അനുരാഗം തൂകീടാം
സരസം നുകരും ചെറു ഉന്മാദം

ഉരുവാകും പെണ്ണിന്‍ നാണം
അഴകേറും കണ്ണിന്മേലെ
കൌമാരക്കാലം പോലെ വാ
മദനത്തേന്‍ ചോരും നേരം
ഹൃദയത്താല്‍ രാഗം മൂളി
സഞ്ചാരം മെല്ലെ ചെയ്തിടാം
തനുവാകെ പൂത്തിടാം
പുതുപൂവില്‍ തേനിടാം
മധുരം അമൃതം സുഖമുന്മാദം

കളവേറും ആണിന്‍ പ്രേമം
ഇണയാകും പെണ്ണിന്മേലെ
താലോലം ആടിപ്പാടി വാ
അധരത്തിന്‍ രാഗം മീട്ടി
സ്നേഹത്തിന്‍ ഗീതംചൊല്ലി
രോമാഞ്ചം മെല്ലെ ചൊല്ലിടാം
മനമാകെ തൂകിടും
മധുവുണ്ണാന്‍ പോയിടാം
ശലഭം പൊതിയും പുതുപൂവാകാം

----------------------------------

Added by devi pillai on February 23, 2011

ennarikil enmadiyil nee sakhi vanneedu
enmizhiyil enchodiyil nee uruvaayeedu
nilavaadaan poyidaam anuraagam thookidaam
sarasam nukarum cheru unmaadam

uruvaakum pennin naanam
azhakerum kanninmele
koumaarakkaalam pole vaa
madanathen chorum neram
hridayathaal raagam mooli
sanchaaram melle cheythidaam
thanuvaake poothidaam
puthupoovil thenidaam
madhuram amritham sukhamunmaadam

kalaverum aanin premam
inayaakum pennin mele
thaalolam aadippaadi vaa
adharathin raagam meetti
snehathin geetham cholli
romaancham melle chollidaam
manamaake thookidum
madhuvunnaan poyidaam
shalabham pothiyum puthupoovaakaam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിമുല്ലപ്പൂമരങ്ങള്‍ (ആണ്‍)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗോപികൃഷ്ണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
അന്നലെഴും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗോപികൃഷ്ണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
തൂമഞ്ഞില്‍ രാവ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗോപികൃഷ്ണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
അല്ലിമുല്ലപ്പൂമരങ്ങള്‍ (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര, ഹരിഹരന്‍   |   രചന : ബിച്ചു തിരുമല, ഗോപികൃഷ്ണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌, ടോമിന്‍ തച്ചങ്കരി