View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലപ്പീലിയില്‍ ...

ചിത്രംവംശാന്തരം (1990)
ഗാനരചനഊരൂട്ടമ്പലം ബാലകൃഷ്ണന്‍
സംഗീതംമുരളി സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 25, 2011
 

ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ
ഓണമുറ്റത്തു് നൃത്തം വയ്ക്കും ഓമനത്തുമ്പി വാ
ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ
ഓലോലംകിളിയുടെ കഥ പറയാം
(ഓലപ്പീലിയില്‍ )

പൂക്കൈത പൂത്തു പൂമുല്ല പൂത്തു (2)
പൈങ്കിളികന്യയ്ക്കു് പുളകങ്ങള്‍ പൂത്തു
പുഴയില്‍ കണ്ണാടി നോക്കി പെണ്ണൊരുങ്ങി
പുതുസ്വപ്ന ലഹരിയിലവള്‍ മയങ്ങി
ഒ...
(ഓലപ്പീലിയില്‍ )

ആണ്‍കിളി ഒന്നന്നു അരികത്തണഞ്ഞു
കഴുകനാകിളിയുടെ കരള്‍ കൊത്തിപ്പറിച്ചു
(ആണ്‍കിളി)
വനവേടനവളെ വലവീശിപ്പിടിച്ചു
നിത്യദുഃഖത്തിന്റെ കൂട്ടിലടച്ചു
ഒ...
(ഓലപ്പീലിയില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓലപ്പീലിയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഊരൂട്ടമ്പലം ബാലകൃഷ്ണന്‍   |   സംഗീതം : മുരളി സിതാര
പിരിയുന്നിതാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഊരൂട്ടമ്പലം ബാലകൃഷ്ണന്‍   |   സംഗീതം : മുരളി സിതാര
സൗരയൂഥത്തിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഊരൂട്ടമ്പലം ബാലകൃഷ്ണന്‍   |   സംഗീതം : മുരളി സിതാര