View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ ഉറങ്ങിയോ ...

ചിത്രംഹിറ്റ്ലര്‍ (1996)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on February 11, 2010

നീയുറങ്ങിയോ നിലാവേ
മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും
മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ്‌ മാറാം
നറുവെണ്‍തൂവല്‍
തളിരാല്‍ മൂടാം
ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍
ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ
മഴനിലാവേ

മനസ്സിനുള്ളിലെങ്ങോ മിന്നി തെന്നും
മയില്‍‌പ്പീലിപ്പൂവാടിയോ
തണലില്‍ ഇളവേല്ക്കും ഉള്ളിന്നുള്ളില്‍
ചെറുമുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍ പിടയുന്ന -
തെന്റെ കരളല്ലയോ
ഓണക്കാറ്റായ് തഴുകിടാം
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍
മലര്‍ മകളെ വായോ
നീയുറങ്ങിയോ നിലാവേ
മഴനിലാവേ

----------------------------------

Added by Susie on February 11, 2010

nee urangiyo nilaave
mazhanilaave
peythirangi vaa thulumbum
mizhi thalodaan
oru thaaraattin thanalay maraam
naru venthooval
thaliraal moodaam
ida nenchil koottum kaanaa koottil
idarum kiliyurangu
nee urangiyo nilaave
mazhanilaave

manassinullilengo minni thennum
mayilppeelippoovaadiyo
thanalil ilavelkkum ullinnullil
cheru mullukal konduvo
nee vithumbiyennaal pidayunna-
thente karalallayo
onakkaattaay thazhukidaam
omalppaattaay ozhukidaam
urukaathuthiraathurangaan
malar makale vaayo
nee urangiyo nilaave
mazhanilaave


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ ഉറങ്ങിയോ നിലാവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വാര്‍ത്തിങ്കളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കിതച്ചെത്തും കാറ്റേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാരിവിൽ പൂങ്കുയിലേ
ആലാപനം : അരുന്ധതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സുന്ദരിമാരെ കെട്ടി
ആലാപനം : കോറസ്‌, സെബാസ്റ്റ്യന്‍‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വാര്‍ത്തിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌