View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രമദം [M] ...

ചിത്രംപനിനീർ മഴ (1976)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010
ചന്ദ്രമദം പിഴിഞ്ഞെടുത്തു പ്രകൃതിയൊരു
ചന്ദനപ്പൊയ്ക തീർത്തു
അഴകൊഴുകും ആ ചന്ദനപ്പൊയ്കയിൽ
കുളിർന്നു കുളിർന്നു
പൂത്തോരിന്ദീവരത്തിൽ നീ ജനിച്ചു
സൗന്ദര്യസർവസ്വമേ നീ ജനിച്ചൂ

പുത്തിലഞ്ഞി മണം ഉന്മാദമുണർത്തും
പാമ്പിൻ കാവുകൾക്കരികിൽ നിന്റെ
പാമ്പിൻ കാവുകൾക്കരികിൽ
സ്വർണ്ണക്കലപ്പയുടെ വിരലു കൊള്ളാത്തൊരു
മണ്ണിലെ കതിർക്കൊടി പോലെ നിന്റെ
മദാലസ യൗവനം വളർന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം

വാസരാന്തസ്വപ്നങ്ങൾ വർണ്ണചിത്രം വരയ്ക്കും
വഴിയമ്പലങ്ങൾക്കരികിൽ എന്റെ
വഴിയമ്പലങ്ങൾക്കരികിൽ
പുത്തൻ പൂവമ്പിന്റെ നഖരേഖ തെളിയും
മുത്തണിക്കവിൾത്തടമാകെ നിന്റെ
അചുംബിത ലജ്ജകൾ ചുവന്നൂ
അതു ഞാൻ കണ്ടു നിന്നൂ
എനിക്കോ മറ്റൊരാൾക്കോ ഈ
ഏകാന്ത തന്ത്രിയിലെ അപൂർവരാഗം


----------------------------------

Added by Susie on July 4, 2010

chandramadam pizhinjeduthu prakrithiyoru
chandanappoyka theerthu
azhakozhukum aa chandanappoykayil
kulirnnu kulirnnu pootho-
rindeevarathil nee janichu
soundaryasarvaswame nee janichu

puthilanjimanam unmaadamunarthum
paambin kaavukalkkarikil - ninte
paambin kaavukalkkarikil
swarnnakkalappayude viralu kollaathoru
mannile kathirkkodi pole ninte
madaalasa youvvanam valarnnu
athu njaan kandu ninnu
enikko mattoraalkko ee
ekaantha thanthriyile apoorva raagam

vaasaeraantha swapnangal varnna chithram varaykkum
vazhiyambalangalkkarikil - ente
vazhiyambalangalkkarikil
puthen poovambinte nakharekha theliyum
muthani kavilthadamaake - ninte
achumbitha lajjakal chuvannu
athu njaan kandu ninnu
enikko mattoraalkko ee
ekaantha thanthriyile apoorva raagam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മല്ലീശരന്റെ മലരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഞാറ്റുവേലപ്പൂക്കളേ
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രമദം [F]
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഹാ മുറുക്കു
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എന്റെ മനസ്സു
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, കെ സി വര്‍ഗീസ്‌ കുന്നം‌കുളം   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍