View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പത്തിക്കടിച്ചു പക്ഷം വിരിച്ച ഗരുഡൻ ...

ചിത്രംഇന്‍സ്പെക്ടര്‍ ഗരുഡ് (2007)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംപ്രദീപ്‌ ബാബു, രെജു ജോസഫ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

പത്തിക്കടിച്ചു പക്ഷം വിരിച്ച ഗരുഡൻ
വെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ച ഗരുഡൻ
കുടിലതയുടെ ഗരുഡൻ
ചടുലതയുടെ ഗരുഡൻ
അവനവനെഴുതണ വിധിയുടെ അധിപനിവൻ
ഗരുഡൻ.....
(പത്തിക്കടിച്ചു...)

ജീവിതമൊരു വട്ടം വെറുമൊരു നേരിയ തിരിവട്ടം
പടിപടിയെല്ലാം പിടിയിലൊതുക്കും
പണമവൻ ഇന്നൊരു ഗരുഡൻ
കൊതിയുള്ളൊരു കൗരവനെത്തട്ടെ
അവനൊത്തിരി മിന്നി മദിക്കട്ടെ
അതിലിത്തിരി തന്നുടെ കൊക്കിലൊതുക്കണ ഗരുഡൻ
ഗരുഡൻ ഗരുഡൻ
(പത്തിക്കടിച്ചു...)

ജീവിതമൊരു യുദ്ധം ജയമറിയുന്നവനധികാരം
അവനുടെ മേലേ ചിറകടിയോടെ
തണലു വിരിക്കണ ഗരുഡൻ
ധനമെന്നൊരു വിത്തു മുളക്കട്ടെ
അവനൊത്തൊരു മുത്തു വിളങ്ങട്ടെ
അതിലിമ്മിണി നെന്മണി കൊത്തിയെടുക്കണ ഗരുഡൻ
ഗരുഡൻ ഗരുഡൻ
(പത്തിക്കടിച്ചു....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010

Pathikkadichu paksham viricha garudan
vettippidichu pottichiricha garudan
kudilathayude garudan
chadulathayude garudan
avanavanezhuthana vidhiyude adhipanivan
garudan..
(Pathikkadichu...)

Jeevithamoru vattam verumoru neriya thirivattam
padipadiyellaam pidiyilothukkum
panamavan innoru garudan
kothiyulloru kouravanethatte
avanothiri minni madikkatte
athilithiri thannude kokkilothukkana garudan
garudan garudan
(Pathikkadichu...)

Jeevithamoru yudham jayamariyunnavanadhikaaram
avanude mele chirakadiyode
thanalu virikkana garudan
dhanamennoru vithu mulakkatte
avanothoru muthu vilangatte
athilimini nenmani kothiyedukkana garudan
garudan garudan
(Pathikkadichu...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കാന്താരി പെണ്ണെ
ആലാപനം : അഫ്‌സല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
കണ്ണും ചിമ്മി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍