View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മേഘസന്ദേശം ...

ചിത്രംഇന്ധനം (1990)
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംജേഴ്സണ്‍ ആന്റണി
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഒരു മേഘസന്ദേശം ഇന്നു ഞാനയച്ചീടാം
വർണ്ണമോഹമൊന്നാകെ
ഇന്നു ഞാൻ പകർത്തീടാം
എന്റെ ആരോമലേ...
എന്റെ പ്രേമസന്ദേശം ഇന്നു ഞാനയച്ചീടാം ...
(ഒരു മേഘസന്ദേശം...)

നിന്റെ കണ്ണിൽ പൊൻകിനാക്കളാകാൻ
നിന്റെ ചുണ്ടിൽ പ്രേമഗീതമാകാൻ (2)
ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ
നിൻ കവിൾ സമ്മതം കാതിലെൻ സുന്ദരി
ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ
ഒരു വർണ്ണഭൃംഗമായ് നിന്റെ തേൻ നുകരാൻ
(ഒരു മേഘസന്ദേശം...)

മൂടൽ മഞ്ഞിൽ ഈ നിശാസുമങ്ങൾ
ചൂടും കുളിരിൽ നാമലിഞ്ഞുവെങ്കിൽ (2)
ഓമലേ മോഹമായ് പൂവിടും രാവുകൾ
ജീവനിൽ സ്പഷ്ടമാം വെണ്ണിലാവായിടും
ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ
ഒരു സ്വർണ്ണമുദ്ര ചാർത്തിടുന്നു നിൻ കവിളിൽ
(ഒരു മേഘസന്ദേശം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറന്നുവോ തോഴി
ആലാപനം : ജി വേണുഗോപാല്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ജേഴ്സണ്‍ ആന്റണി
ദേവി മിഴിയില്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ജേഴ്സണ്‍ ആന്റണി
മഴമുകില്‍ കൊട്ടുണു
ആലാപനം : ജി വേണുഗോപാല്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ജേഴ്സണ്‍ ആന്റണി
കാവടിയാടി കടലിലൊളിച്ചു കുങ്കുമമേഘങ്ങള്
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ജേഴ്സണ്‍ ആന്റണി