View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പങ്കജദള നയനേ ...

ചിത്രംവഴിപിഴച്ച സന്തതി (1968)
ചലച്ചിത്ര സംവിധാനംഒ രാംദാസ്
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി

വരികള്‍

Lyrics submitted by: Jija Subramanian

pankajanayane maanini moule
mamgalaamgan maaveliyum vannallo thai thai

Karimukil nira neengi kulirmaanam thelinju
malayaalathelimannu malaraadayaninju
aarukal thelinju aavaniyananju
athappookkalam evideyum nirannu
(Pankaja...)

Kundukinattil kuruvadi poyaal
kampittedukkum kummaatti
ethaam kompathu elam pulinja
ethippidikkum kummaatti
olachakram etham kettaal
odikkerum kummaatti

naanam kunungi thala kunikkum
ona puthupookkal pole nilkkum
naarimaare innu kunnala naadinte
naayakan maaveli vannirangi
ponnonakkodiyuduthathille
kalyana dhamane kandathille
pushparadhathilezhunnallum devanu
putharippaayasam nalkiyille innu
putharippaayasam nalkiyille

thrikkaakkarayappaa padiykkalum vaayo
njaanitta pookkalam kaanaanum vaayo
mukkuttimalar choodi muttathu vaayo
ponnonavillinte thudi kottaan vaayo
(Thrikkaa..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

പങ്കജനയനേ മാനിനി മൗലേ
മംഗലാംഗന്‍ മാവേലിയും വന്നല്ലോ രൈ തൈ

കരിമുകില്‍ നിരനീങ്ങി കുളുര്‍മാനം തെളിഞ്ഞു
മലയാളത്തെളിമണ്ണു മലരാടയണിഞ്ഞു
ആറുകള്‍ തെളിഞ്ഞു ആവണിയണഞ്ഞു
അത്തപ്പൂക്കളം എവിടെയും നിരന്നു
(പങ്കജ)

കുണ്ടുകിണറ്റില്‍ കുറുവടിപോയാല്‍
കമ്പിട്ടെടുക്കും കുമ്മാട്ടി
എത്താം കൊമ്പത്തു എളം പുളിഞ്ഞ
എത്തിപ്പിടിക്കും കുമ്മാട്ടി
ഓലച്ചക്രം എത്തം കേട്ടാല്‍
ഓടിക്കേറും കുമ്മാട്ടി

നാണം കുണുങ്ങി തല കുനിക്കും
ഓണപ്പുതുപ്പൂക്കള്‍ പോലെ നില്‍ക്കൂ
നാരിമാരേ ഇന്നു കുന്നലനാടിന്റെ
നായകന്‍ മാവേലി വന്നിറങ്ങി
പൊന്നോണക്കോടിയുടുത്തതില്ലേ
കല്യാണധാമനെ കണ്ടതില്ലേ
പുഷ്പരഥത്തിലെഴുന്നള്ളും ദേവനു
പുത്തരിപ്പായസം നല്‍കിയില്ലേ - ഇന്നു
പുത്തരിപ്പായസം നല്‍കിയില്ലേ

തൃക്കാക്കരയപ്പാ പടിയ്ക്കലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ (തൃക്കാ)
മുക്കുറ്റിമലര്‍ ചൂടി മുറ്റത്തു വായോ
പൊന്നോണ വില്ലിന്റെ തുടികൊട്ടാന്‍ വായോ
(തൃക്കാ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരുണ്യപ്പൊയ്കയില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹരികൃഷ്ണ കൃഷ്ണ
ആലാപനം : പി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
അല്ലിയാമ്പല്‍പ്പൂവു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓളത്തില്‍ ഒഴുകുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌