View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓച്ചിറ കളികാണാൻ കൊണ്ടു പോകം ...

ചിത്രംഭൂഗോളം തിരിയുന്നു (1974)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

O...O...
Ochirakkali kaanaan kondupokaam
odu kaale
ochirakkali kaanaan kondupokaam
ottumani kilungumaaru kulungu kaale
oruvallam kappayum kondodu kaale
ochirakkali kaanaan kondu pokaam
odu kaale

poyaandu mithunathil ponnumkodam koode vannu
nalla thazhappaaya kandu kalliyaval kannadachhu
kayyilidaan vala vaangi
paayilidaan metha vaangi
kulirannu koodi vannu kuppivala chirichudanju
kulirannu koodi vannu kuppivala chirichudanju
ochirakkali kaanaan kondu pokaam
odu kaale

eeyaandu mithunathil kali kaanaan moonu peru
ponninkudam koode varum
thankakkudom koode varum
kunjinidaan vala venam
kunjuduppinu sheela venam
kannadachu kaanikkumo
kalli veendum valaykkumo
(ochirakkali)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഓ..ഓ....
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
ഓടു കാളേ..
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
ഓട്ടുമണി കിലുങ്ങുമാറ് കുലുങ്ങു കാളേ
ഒരു വല്ലം കപ്പയുംകൊണ്ടോടു കാളേ
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ...

പോയാണ്ടു മിഥുനത്തില്‍ പൊന്നുംകൊടം കൂടെ വന്നു
നല്ല തഴപ്പായ കണ്ടു കള്ളിയവള്‍ കണ്ണടച്ചു
പോയാണ്ടു മിഥുനത്തില്‍ പൊന്നുംകൊടം കൂടെ വന്നു
നല്ല തഴപ്പായ കണ്ടു കള്ളിയവള്‍ കണ്ണടച്ചു
കൈയ്യിലിടാന്‍ വള വാങ്ങീ
പായിലിടാന്‍ മെത്ത വാങ്ങീ
കുളിരന്നു കൂടി വന്നു കുപ്പിവള ചിരിച്ചുടഞ്ഞു
കുളിരന്നു കൂടി വന്നു കുപ്പിവള ചിരിച്ചുടഞ്ഞു
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ

ഈയാണ്ടു മിഥുനത്തില്‍ കളികാണാന്‍ മൂന്നു പേര്
പൊന്നിന്‍ കുടം കൂടെ വരും
തങ്കക്കുടോം കൂടെ വരും
കുഞ്ഞിനിടാന്‍ വള വേണം
കുഞ്ഞുടുപ്പിനു ശീല വേണം
കണ്ണടച്ചു കാണിക്കുമോ
കള്ളി വീണ്ടും വലയ്ക്കുമോ ? (ഓച്ചിറക്കളി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനൊരു പാവം മൊറിസ്‌ മൈനർ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൗരവ സദസ്സിൽ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുളസി പൂത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീ ഗണനാഥനും
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്‍, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി