View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞില്‍ മേലിയനം മകരനില ...

ചിത്രംസ്വയംവരപ്പന്തല്‍ (2000)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
 
മഞ്ഞിൽ മേയണം മകരനിലാപ്പന്തല്
മുത്താൽ മെനയണം പൂവരങ്ങ് (2)
നാടൻ ചിന്തുകൾ നാഗസ്വരം തകിലടി
മുന്നിൽ മിന്നണം നിലവിളക്ക്
അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം
ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം
(മഞ്ഞിൽ മേയണം...)

മുത്താരത്തോരണം തൂക്കണം
പല കുലവാഴ ചന്തങ്ങൾ ചമയണം
ആമാട പണ്ടങ്ങൾ പണിയണം
മുകിലാകാശം പൂമുണ്ടുകൾ നെയ്യണം
മച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീ
വെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായ് തരുമോ
നിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേ
ഊരു ചുറ്റും ഈറൻ കാറ്റേ
(മഞ്ഞിൽ മേയണം...)

ചേലോലും ചേമന്തിപ്പൂവുകൾ
ഒരു താലി പൂമാലയ്ക്കായ് പൂക്കണം
കുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേ
വെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരം
നാളത്തെ കല്യാണം നാടെങ്ങും ആഘോഷം
നിങ്ങളാരും പോരുന്നില്ലേ
(മഞ്ഞിൽ മേയണം...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011
 
Manjil meyanam makaranilaa panthalu
Muthaal menayanam poovarangu
naadan chinthukal naagaswaram thakiladi
Munnil minnanam nilavilakku
ambilithellaale manchalorukkenam
chembakathumpee nin chithira kalyaanam
(Manjil meyanam..)

Muthaara thoranam thookkanam
Pala kulavaazha chanthangal chamayanam
aamaada pandangal paniyanam
mukilaakaasham poomundukal neyyanam
Machin purathulla kochu kurumpiyaam kuruvaalkkuruvee
Vellithalikayum vellotturuliyum kadamaay tharumo
Niranaazhi punnellum pookkulayum thannaatte
ooru chuttum eeran kaatte
(Manjil meyanam..)

Chelolum chemanthippoovukal
Oru thaali poomaalakkaay pookkanam
Kunjikkudamani melle kilukkana pulari pashuve
Vellikkudukkayil thulli thulumpanam nin paal madhuram
naalathe kalyaanam naadengum aaghosham
ningalaarum porunnille
(Manjil meyanam..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കവിളിലൊരോമന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
കന്നിനിലാ കൈ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ആനന്ദ ഹേമന്ത
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
ആനന്ദ ഹേമന്ത
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
തന്നനം പാടി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
തന്നനം പാടി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍