View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണി കാണേണം ...

ചിത്രംബന്ധനം (1978)
ചലച്ചിത്ര സംവിധാനംഎം ടി വാസുദേവന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംലീല മേനോൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kanikaanenam krishnaa kani kaanenam
kaayaamboovudalennum kani kaanenam
kanivaarnnen karalil kaalthala kilukki
kaliyaadenam krishnaa kaliyaadenam
(kani kaanenam)

iniyoru janmamundenkil nin maarile
vanamaalayaakenam njaanathil
thulasippoovaakenam
manimuttathodikkalikkum nin thrikkazhal
aniyunna poombodiyaakenam
(kani kaanenam)

ini varum janmathilenkilum njaanoru
vanavenuvaakenam nin swara
sudhayilozhukenam
ithinonnumidayaayillenkilo guruvaayoor
mathilakathoru manthariyaakenam
(kani kaanenam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കണികാണേണം കൃഷ്ണാ! കണികാണേണം
കായാമ്പൂവുടലെന്നും കണികാണേണം!
കനിവാര്‍ന്നെന്‍ കരളില്‍ കാല്‍ത്തള കിലുക്കി
കളിയാടേണം കൃഷ്ണാ! കളിയാടേണം
(കണികാണേണം)

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്‍ മാറിലെ
വനമാലയാകേണം! ഞാനതില്‍
തുളസിപ്പൂവാകേണം!
മണിമുറ്റത്തോടിക്കളിക്കും നിന്‍ തൃക്കഴ-
ലണിയുന്ന പൂമ്പൊടിയാകേണം!
(കണികാണേണം)

ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
വനവേണുവാകേണം! നിന്‍ സ്വര-
സുധയതിലൊഴുകേണം!
ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂര്‍‌-
മതിലകത്തൊരു മണ്‍‌തരിയാകേണം!
(കണികാണേണം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗം ശ്രീരാഗം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
രാഗം ശ്രീരാഗം
ആലാപനം : വാണി ജയറാം, ലീല മേനോൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍