മാരിവില്ലിന്‍ ഗോപുരങ്ങള്‍ ...
ചിത്രം | സമ്മർ ഇൻ ബെത്‌ലെഹേം (1998) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | ബിജു നാരായണന്‍, ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Jija Subramanian Maarivillin gopurangal vennilaavaal machakangal modi koottaan medasooryan kaavalaalaay neelaraathri kunninu meethe kuruki nadakkum maadapraavukale koottinu vannee kottaarathinu chantham koottaan vaa Thumpappookkal thoonaane kaakkapponnu ponpaatha vellithinkalaanallo chillin jaalakam raavil pootha nakshathram mele menja melaappaay chaayam pooshiyathengum sandhyaa kunkamam panineer nirayum paimpaalkkulavum aampal thalirum azhakaayi minnithenni minungi nadakkum minnaaminnikale kottaarathinakathu kurunnu vilakku koluthaan vaa Maarivillin gopurangal ... vennilaavaal machakangal poomuttathu pooppanthal panthal menju moovanthi muthum korthu nilppunde poonthen thumpikal venam nalloraanandam kelkkaam nalla kacheri paadaan vannathaaraaro poovaal poonkuyil aadaan varumo anivaarmayile thakilum kuzhalum tharumo nee thulli thulli paari nadakkum kunjikkuruvikale vellipparavakalee vazhi paari varunnunde Maarivillin gopurangal vennilaavaal machakangal modi koottaan medasooryan kaavalaalaay neelaraathri kunninu meethe kuruki nadakkum maadapraavukale koottinu vannee kottaarathinu chantham koottaan vaa kunninu meethe kuruki nadakkum maadapraavukale koottinu vannee kottaarathinu chantham koottaan vaa | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ... വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍ മോടികൂട്ടാന്‍ ... മേടസൂര്യന്‍ ... കാവലാളായ് ... നീലരാത്രി കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍പാത വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ് ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും ആമ്പല്‍ത്തളിരും അഴകായി മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍ പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി മുത്തും കോര്‍ത്ത് നില്‍പ്പുണ്ടേ പൂന്തേന്‍ തുമ്പികള്‍ വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി പാടാന്‍ വന്നതാരാരോ പൂവാല്‍പൂങ്കുയില്‍ ആടാന്‍ വരുമോ അണിവാന്‍മയിലേ തകിലും കുഴലും തരുമോ നീ തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ വെള്ളിപ്പറവകളീ വഴി പാറി വരുന്നുണ്ടേ മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ... വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍ മോടികൂട്ടാന്‍ ... മേടസൂര്യന്‍ ... കാവലാളായ് ... നീലരാത്രി കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചൂളമടിച്ചു കറങ്ങി നടക്കും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- എത്രയോ ജന്മമായ്
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കുന്നിമണിക്കൂട്ടിൽ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പൂഞ്ചില്ലമേല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒരു രാത്രി കൂടി വിട വാങ്ങവേ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍