View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തക്കിട തധിമി ...

ചിത്രംസാഗര സംഗമം (1983)
ചലച്ചിത്ര സംവിധാനംകെ വിശ്വനാഥ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

തകിട തധിമി തകിട തധിമി തന്താനാ
ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന(2)
ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍
ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍(2)
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു
(തകിട തധിമി ...)

മനുജ വാഴ്വു മണ്ണില്‍
വിധി നയിക്കും വ്യഥ തൻ നടനം
ആരറിഞ്ഞതിന്റെ തുടക്കം
നീയറിയുകില്ലയൊടുക്കം (2)
അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ
അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ (2)
ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല
കാലം കോർത്തു തന്നതശ്രുഹാരം
(തകിട തധിമി ...)
ഇടയുമെന്‍ ചുവടുകളെങ്കിലും
തരികിട തോം തരികിടതോം തരികിടതോം
ഇടറില്ല പതറില്ല പഴകിയ ആ..ആ..ആ
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു
(തകിട തധിമി ..)

പാതിവഴിയിൽ പിരിഞ്ഞു ഞാൻ
ഭാരം താങ്ങി അലഞ്ഞു
നൃത്തശാലയിരുളിലായി
ജീവതാളമകലെയായ് (2)
തകരുമെൻ ഹൃദയം താഴ്വരയായ്
ഉയരെ നീ ജ്വലിക്കും താരകയായ് (2)
യാനപാത്രമുടഞ്ഞുപോയ യാത്രി ഞാൻ നിന്നോർമ്മകളെ
ഓമനിച്ചിടുന്നു സഖീ ഇന്നും
ആ...ആ‍...ആ..

Added by devi pillai on December 2, 2010

thakida thadhimi thakida thadhimi thanthaana
hridaya layana jathikal kortha thillaana
idarumen chuvadukalenkilum thaalangal
idarilla patharilla pazhakiya raagangal
sruthiyum layavum onnuchernnu

manujavaazhvu mannil vidhi
nayikkum vyadhathan nadanam
aararinjathinte thudakkam nee
ariyukillayodukkam
ariyoo manasse neeyoru nurayeekkadalil
arinjum veendum aashakal valarthee veruthe
ethuswaravum idariyilla aarum cheytha kuttamalla
kaalam korthu thannathasru haaram
thakida thadhimi.....
idayumen chuvadukalenkilum
tharikidathom tharikidathom tharikidathom
idarilla patharilla pazhakiya aa.aa..aa..
sruthiyum layavum onnukalarnnu

paathivazhiyil pirinju njan
bhaaram thaangi alanju
nrithashaala irulilaayi jeevathaalamakaleyaay
thakarumen hridayam thaazhvarayaay
uyare nee jwalikkum thaarakayaay
yaanapaathramudanju poya yaathri njan ninnormmakale
omanichidunnu sakhi innum.........
aa..............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓം നമശിവായ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
വാർമേഘവർണ്ണന്റെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ബാല കനക മയ
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : ഇളയരാജ
നാദ വിനോദം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
മൗനം പോലും മധുരം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
വേദം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ