View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തു പൊഴിയുന്ന ...

ചിത്രംചൈതന്യം (1995)
ചലച്ചിത്ര സംവിധാനംജയന്‍ അടിയാട്ട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടില്‍
എത്തുന്ന പെണ്‍‌കിടാവേ...
മുന്‍‌വരിപ്പല്ലില്ലാ മോണ കാട്ടി മലര്‍-
പ്പുഞ്ചിരി തൂകുന്ന പെണ്‍കിടാവേ
നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാന്‍
ഇന്നുമീ പൂത്തൊടിയില്‍, പൂത്തൊടിയില്‍

(മുത്തു പൊഴിയുന്ന)

കുഞ്ഞിക്കുറിമുണ്ടു മാറ്റി നീയാദ്യമായ്
പൊന്‍‌ഞൊറി തുള്ളും പാവാട ചാര്‍ത്തി
അന്നത്തെപ്പോല്‍ മുന്നില്‍ വന്നു നില്‍പ്പൂ
നിന്നെയൊന്നു ഞാന്‍ കോരിയെടുത്തോട്ടേ
കുങ്കുമക്കവിളത്തു നുള്ളിവിടര്‍ത്തട്ടെ
കുഞ്ഞു നുണക്കുഴിപ്പൂക്കള്‍ വീണ്ടും

(മുത്തു പൊഴിയുന്ന)

ഉമ്മറമുറ്റത്തു പെണ്‍കൊടിമാരൊത്തു
കുമ്മിയടിച്ചു നീ പാടുകില്ലേ
വേറിട്ടു നിന്‍ സ്വരം കേള്‍ക്കുവാനായ്, ഇന്നും
വേലിക്കല്‍ കാതോര്‍ത്തു നില്‍ക്കും ഞാന്‍
നെറ്റിവിയര്‍പ്പിലലിയും നിന്‍ സിന്ദൂരപ്പൊട്ടു
ഞാന്‍ ചാര്‍ത്തിത്തരട്ടേ വീണ്ടും

(മുത്തു പൊഴിയുന്ന)


----------------------------------

Added by Susie on February 10, 2010

muthu pozhiyunna puthilanjichottil
ethunna penkidaave
munvarippallillaa monakaatti malar-
ppunchiri thookunna penkidaave
ninnethiranju thiranju varunnu njaan
innumee poothodiyil, poothodiyil

kunjikkurimundu maattineeyaadyamaay
pon njorithullum paavaada chaarthi
annatheppol munnil vannu nilppoo
ninneyonnu njaan koriyeduthotte
kunkumakkavilathu nullividarthatte
kunju nunakkuzhippookkal veendum
(muthu)

ummaramuttathu penkodimaarothu
kummiyadichu nee paadukille
verittu nin swaram kelkkuvaanaay innum
velikkal kaathorthu nilkkum njaan
nettiviyarppilaliyum nin sindoorappottu
njaan chaarthi tharatte veendum
(muthu)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
തിരുവാണിക്കാവില്
ആലാപനം : ബിജു നാരായണന്‍, ആൽബി എബ്രഹാം   |   രചന : ജയന്‍ അടിയാട്ട്   |   സംഗീതം : രവീന്ദ്രന്‍
രാഗര്‍ദ്ര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പറയൂ ഞാന്‍ എങ്ങനെ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
മൂന്നും കൂട്ടി
ആലാപനം : കലാഭവന്‍ നവാസ്‌   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : രവീന്ദ്രന്‍
രാഗാര്‍ദ്ര സന്ധ്യയില്‍ [D]
ആലാപനം : കെ ജെ യേശുദാസ്, ആര്‍ ഉഷ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ശംഖൊലി ഉയരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍