View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ekaanthamaam Nimishangalil ...

MovieNinakkaay Njaan Paadunnu (1986)
LyricsSabu Kalikkal
MusicPC Susheelan
SingersAshalatha

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഓ ...ഓഹോഹോ ...
ഊഹൂഹൂം ....ഊഹൂഹൂം ..

ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം ഉണരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു

മോഹം മോഹം തീരാത്ത
ദാഹം ദാഹം സ്നേഹത്തിൻ
അവസാന നിമിഷം വരെ
മോഹങ്ങൾ പൂവിടുന്നു
വേദനയെ എൻ തംബുരുവിൽ .
നാദമായ് നീ വരുമോ
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു

എന്നുമെന്നും നിന്നെത്തേടി
എൻ ഹൃദയം അലയുന്നു
നിനക്കായ് ഞാൻ പാടുന്നു
മനസ്സിൽ പൂ വിരിയുന്നു
കണ്ണുകളിൽ നീർ തുള്ളികളായ്
എൻ മനസ്സിൽ നീ വരുമോ
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം പുലരുന്നു
നിറമുള്ള നിമിഷങ്ങൾ
എന്നും തേടി അലയുന്നു
ഏകാന്തമാം നിമിഷങ്ങളിൽ
ഏതോ സ്വപ്നം ഉണരുന്നു


Other Songs in this movie

Madhurikkum Manassukalil
Singer : KJ Yesudas, KS Chithra   |   Lyrics : Sabu Kalikkal   |   Music : PC Susheelan