View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാദകമായ് രാത്രി ...

ചിത്രംപാമരം (1993)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Sreedevi Pillai

maadakamaay raathri
madhuthedukayaay yaamam
parudeesayithil paadaam kavvaali

aa......
maadakamaay raathri
madhuthedukayaay yaamam
parudeesayithil paadaam kavvaali
konkana kulirkaattil
konchum pennazhakil
kanavoru maayamayooram
aa......
maadakamaay raathri.......

kadalaake karayaay maaraam
karayellam kadalaay marayaam
marubhoovaay lokam maayam
kaalamaake raavu moodaam
enkilumaa raavuneele
nurayumente paanapaathram
lahariyumaay.......aa....
lahariyumaay narthanamaadum njaanoru sulthaanayaakum
laharyumaay.....
kaalchilankakalil chinnum thaalamelangal(3)

konchediyen kanne khilladiyitha kandu
madhu laharipoyal mungum chengathi
neelamalathiruda nin theruvallithuparayam
nee koothaadumbolithiri sookshicho

aa.......
mathililla rajyam en hridaya samrajyam
udayasthamayam polum sangeetham
govan kadalalayil nirayum thalavumaay
aadam paadam kavvaali....
aa... mathilillaa rajyam........

dukhangal thenkanamaakan kannuneer punchiriyakan
thoratha sankadamariyum manasa ragamunaranamennum
swantha moha sayoojyathil anya hridayam novaruthennum
akalaruthe....... namma
jeevamanthravumay poruu snehagayakare

mathililla rajyam........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി

ആ..
മാദകമായ് രാത്രി
മധുതേടുകയായ് യാമം
പറുദീസയിതില്‍ പാടാം കവ്വാലി
കൊങ്കണകുളിര്‍കാറ്റില്‍
കൊഞ്ചും പെണ്ണഴകില്‍
കനവൊരു മായാമയൂരം
ആ...
മാദകമായ് രാത്രി.....

കടലാകെ കരയായ് മാറാം
കരയെല്ലാം കടലായ് മറയാം
മരുഭൂവായ് ലോകം മായാം
കാലമാകെ രാവു മൂടാം
എങ്കിലുമാ രാവുനീളെ
നുരയുമെന്റെ പാനപാത്രം
ലഹരിയുമായ്........ ആ........
ലഹരിയുമായ് നര്‍ത്തനമാടും ഞാനൊരു സുല്‍ത്താനയാകും
ലഹരിയുമായ്............
കാല്‍ച്ചിലങ്കകളില്‍ ചിന്നും താളമേളങ്ങള്‍ (3)

കൊഞ്ചെടിയെന്‍ കണ്ണേ ഖില്ലാടിയിതാ കണ്ടു
മധുലഹരിപോയാല്‍ മുങ്ങും ചെങ്ങാതി
നീലമലത്തിരുടാ നിന്‍ തെരുവല്ലിതു പറയാം
നീ കൂത്താടുമ്പോളിത്തിരി സൂക്ഷിച്ചോ

ആ.........
മതിലില്ലാ രാജ്യം എന്‍ ഹൃദയസാമ്രാജ്യം
ഉദയാസ്തമയം പോലും സംഗീതം
ഗോവന്‍ കടലലയില്‍ നിറയും താളവുമായ്
ആടാം പാടാം കവ്വാലി
ആ....... മതിലില്ലാ രാജ്യം

ദുഃഖങ്ങള്‍ തേന്‍‌കണമാകാന്‍ കണ്ണുനീര്‍ പുഞ്ചിരിയാകാന്‍
തോരാത്ത സങ്കടമറിയും മാനസ രാഗമുണരണമെന്നും
സ്വന്തമോഹ സായൂജ്യത്തില്‍ അന്യഹൃദയം നോവരുതെന്നും
അകലരുതേ................നന്മ
ജീവന്മന്ത്രവുമായ് പോരൂ സ്നേഹഗായകരേ
മതിലില്ലാ രാജ്യം.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തും പവിഴവും നിറനാഴി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
തരളമെന്‍ ജീവനില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
തുളസീ സന്ധ്യയെരിയും നേരം
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
സീ ഐ ലവ്‌ യു
ആലാപനം : മാൽഗുഡി ശുഭ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
നാടോടീ കൂത്താടാന്‍ വാ
ആലാപനം : എസ് ജാനകി, ജോണ്‍സണ്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍