View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൈത്രം ഇന്നലെ [M] ...

ചിത്രംദീര്‍ഘസുമംഗലീ ഭവ (1988)
ചലച്ചിത്ര സംവിധാനംപ്രകാശ് കോളേരി
ഗാനരചനപ്രകാശ് കോളേരി
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by madhavabhadran on August 31, 2010
 
ചൈത്രം ഇന്നലെ മുഖവുരയെഴുതി ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി (2)
ഈ കാനനച്ചാര്‍ത്തിലേയ്ക്കു് ഇടയകുമാരന്‍ വന്നു
ഈറക്കുഴലുമായു് വന്നു

വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴേ (2)
ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍ താജു്മഹള്‍ പണി തീര്‍ത്തവരേ
ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹനരേ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ

ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിന്നു മീതേ
കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു
അതിനുള്ളില്‍ മതം നോക്കും ആത്മാവിന്‍ നിശ്വാസം
അഗ്നിലാവയായു് ഒഴുകുന്നു
ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഉടയകുമാരന്‍ വന്നു

(ചൈത്രം ഇന്നലെ) (2)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010

Chaithram innale mukhavurayezhuthi
changampuzhakkavithakalil ninnum
orikkal koodi
ee kaananachaarthilekku idayakumaaran vannu
eerakkuzhalumaay vannu

Velli nakshathrangal adakki bharikkum
vinnin vihaayassinu thaazhe
shavangal cheeyunna kuzhimaadangalil
thaajmahal pani theerthavare
ee pulkkodithumpinte mohanare
ningal chavitti methichille

Aa rakthasaakshithwam anthiyurangum
aaradi manninu meethe
kara koushalangal illaathe kaalam
vaathmeeka smaarakam theerthu
athinullil matham nokkum aathmaavin niswaasam
agnilaavayaay ozhukunnu
aa pralayathin mungi udakakriya cheyyaan udayakumaaran vannu
(Chaithram...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൈത്രം ഇന്നലെ [F]
ആലാപനം : അരുന്ധതി   |   രചന : പ്രകാശ് കോളേരി   |   സംഗീതം : മോഹന്‍ സിതാര
ഇളം മഞ്ഞിന്‍ കുളിരില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രകാശ് കോളേരി   |   സംഗീതം : മോഹന്‍ സിതാര