View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരുണ്യ മോഹം ...

ചിത്രംപനിനീര്‍പ്പൂക്കള്‍ (1981)
ചലച്ചിത്ര സംവിധാനംഭാരതി വാസു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by jayalakshmi.ravi@gmail.com on June 24, 2010
താരുണ്യമോഹം പൂക്കും കാലം...
താരുണ്യമോഹം പൂക്കും കാലം...
ആത്മാവിലെ കിളികൾ പാടുന്നു
ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നു
താരുണ്യമോഹം പൂക്കും കാലം...

കന്നിയിളം സ്വപ്നങ്ങളിൽ കാമനകൾ ചിത്രമിടും
തേടും നെഞ്ചിൻ മുത്തുള്ള സങ്കൽപപുഷ്പങ്ങളെ
തങ്കമയിൽപ്പീലികളും ശംഖനാദമേളങ്ങളും
രാഗം ഉള്ളിൽ പെയ്യുന്നു സ്വർഗ്ഗത്തിൻ സായൂജ്യങ്ങൾ
മുത്തമിടും ഹർഷങ്ങൾ തുള്ളി വരും
മുഗ്ദചിത്ര ഹംസങ്ങൾ നൃത്തമിടും
താളങ്ങള്‍ ചേർത്തും ഭാവങ്ങൾ തീർത്തും
രാഗങ്ങൾ പാടീടും
താരുണ്യമോഹം പൂക്കും കാലം...
ലാലലലാല്ല...ലാലാലലാ....

സ്വപ്നരംഗ ബന്ധങ്ങളും സ്വയംപ്രഭ ശിൽപങ്ങളും
താനെ നെഞ്ചിൽ ശൃംഗാര മന്ദാര പുഷ്പങ്ങളായ്‌
അല്ലിമലർ ഗന്ധങ്ങളും അന്തരംഗ മന്ത്രങ്ങളും
ചേരും നേരം നേടീടും ആനന്ദജാലങ്ങളിൽ
ഇന്നു മുതൽ സ്വർഗ്ഗത്തിൻ തേരു വരും
ചന്ദ്രമദം നെഞ്ചത്തു പെയ്തുവീഴും
അനുപമരാഗം സിരകളിൽ ഊറും
മോഹങ്ങൾ പടർന്നേറും

താരുണ്യമോഹം പൂക്കും കാലം...
ആത്മാവിലെ കിളികൾ പാടുന്നു
ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നു
താരുണ്യമോഹം പൂക്കും കാലം...
ലാലലലാല്ല...ലാലാലലാ....
 

----------------------------------

Added by jayalakshmi.ravi@gmail.com on June 24, 2010
Thaarunyamoham pookkum kaalam...
thaarunyamoham pookkum kaalam...
aathmaavile kilikal paadunnu
aayiram aashakal thoovarnnam chaarthunnu
thaarunyamoham pookkum kaalam...

kanniyilam swapnangalil kaamanakal chithramidum
thedum nenchin muthulla sankalappushpangale
thankamayilppeelikalum shanganaadhamelangalum
raagam ullil peyyunnu swarggathin saayoojyangal
muthamidum harshangal thulli varum
mugdachithrahamsangal nruthamidum
thaalangal cherthum bhaavangal theerthum
raagangal paadeedum
thaarunyamohangal pookkum kaalam...
laalalaallaa...laalaalaalaa....

swapnaranga bandhangalum swayamprabha shilpangalum
thaane nenchil srungaara mandaara pushpangalaay
allimalar gandhangalum antharanga manthrangalum
cherum neram nedeedum aanandajaalangalil
innu muthal swarggathin theru varum
chadramadam nenchathu peythuveezhum
anupamaraagam sirakalil oorum
mohangal padarnnerum

thaarunyamoham pookkum kaalam...
aathmaavile kilikal paadunnu
aayiram aashakal thoovarnnam chaarthunnu
thaarunyamoham pookkum kaalam...
laalalaallaa...laalaalaalaa....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂന്തളിരാടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
ലോല രാഗ കാറ്റേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
വെണ്ടയ്ക്ക സാമ്പാറും
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ഗോപന്‍, മലേഷ്യ വാസുദേവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ