View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെന്താമരയേ വാ ...

ചിത്രംതസ്കരവീരൻ (2005)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Jija Subramanian

chenthaamaraye vaa
mandaakiniyaay vaa
chandana mukilaay vaa
kulirin manimazhayaay
(chenthaamaraye....)

hey kannadikkavililorumma
penne nin naanam chuvanno
en nenchil thudi kottum thaalam
ponne nee thiricharinjo
kaattalayaay kurunirakal
maadiyothukkaam njan
paadasarangal pallavi paadum
pranayagaanam moolaam njan
(chenthaamaraye....)

ninmeni vaakappoo tholkkum
ninmenikkenthu sugandham
kaanaappo marukil chandam
neeyente nithya vasantham
ee madiyil poomadiyil enneyurakkoo nee
raavariyaathe novariyaathe
hridhayaraagam meettoo nee
(chenthaamaraye....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ചെന്താമരയേ വാ
മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ
കുളിരിൻ മണിമഴയായ് (ചെന്താമര...)

ഹേയ് കണ്ണാടിക്കവിളിലൊരുമ്മ
പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം
പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ
മാടിയൊതുക്കും ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...)

നെന്മേനി വാകപ്പൂ തോൽക്കും
നിന്മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിൽ ചന്തം
നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ
ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരിതിരി മുല്ലേ
ആലാപനം : ബാലു, കല്യാണി , ശ്രീനിവാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
കരിമുകിലിന്‍
ആലാപനം : ഔസേപ്പച്ചന്‍, ബാലു, ഫ്രാങ്കോ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ഔസേപ്പച്ചന്‍
അരിതിരി മുല്ലേ
ആലാപനം : ബാലു, കല്യാണി , ശ്രീനിവാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍