View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുണ്ടായതു ...

ചിത്രംകണ്ണൂര്‍ ഡീലക്സ്‌ (1969)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, പി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

kannundaayathu ninnekkaanaan
kaathundaayathu nin kadha kelkkaan
karalundaayathu ninakku kavaraan
kadanam kondathu ninakkaay karayaan
kannundaayathu ...........

kaikalundaayathu ninnarakkettil
kanimalar vallipol chuttippinayaan
kavilundaayathu nin virimaaril
kaithamalarthaalu poleyamarthaan
kannundaayathu ............

pakalanayunnathu ninnoli kaanaan
nishayanayunnathu nin nizhal kaanaan
kanavundaayathu kaamukaa ninte
kaamamanohara kelikal kaanaan
kannundaayathu ........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണുണ്ടായത് നിന്നെ കാണാൻ
കാതുണ്ടായതു നിൻ കഥ കേൾക്കാൻ (2)
കരളുണ്ടായതു നിനക്കു കവരാൻ
കദനം കൊണ്ടത് നിനക്കായ് കരയാൻ
(കണ്ണുണ്ടായത്....)

കൈകളുണ്ടായത് നിന്നരക്കെട്ടിൽ
കണിമലർ വള്ളി പോൽ ചുറ്റിപ്പിണയാൻ
കവിളുണ്ടായത് നിൻ വിരിമാറിൽ
കൈതമലർത്താളു പോലെയമർത്താൻ
(കണ്ണുണ്ടായത്....)

പകലണയുന്നത് നിന്നൊളി കാണാൻ
നിശയണയുന്നത് നിൻ നിഴൽ കാണാൻ
കനവുണ്ടായത് കാമുകാ നിന്റെ
കാമമനോഹര കേളികൾ കാണാൻ
(കണ്ണുണ്ടായത്....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എത്ര ചിരിച്ചാലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരുമല്ലോ രാവില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മറക്കാന്‍ കഴിയുമോ
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൈപ്പൂയക്കാവടിയാട്ടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുള്ളിയോടും പുള്ളിമാനെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്‍ മുഹബത്തെന്തൊരു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി