ഇലകൊഴിഞ്ഞ തരുനിരകൾ ...
ചിത്രം | നക്ഷത്രങ്ങളേ കാവൽ (1978) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Lyrics submitted by: Sreedevi Pillai Ila kozhinja tharunirakal ikkiliyaarnnu veendum thalir vannu thudu pulaka thalirukal vannuu poy varoo shishirame poy varoo poroo nee vasanthame poroo nee Iru hridayashalabhangal chiraku vidarthi rithumamgala malar mankakal chilampu chaarthi mugdha lajja muthu vecha mukhapadam neekki nruthamaadaan varoo varoo vasantha narthaki (Ila kozhinja....) Iruhridaya chashakangal nirayukayeeyi rithusundari malarmanjari aniyukayaayi ethra pookkal ethra pookkal nin mudichaarthil ethrayeenamethrayinnu nin mulam thandil (Ila kozhinja....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇല കൊഴിഞ്ഞ തരുനിരകൾ ഇക്കിളിയാർന്നു വീണ്ടും തളിർ വന്നു തുടു പുളക തളിരുകൾ വന്നൂ പോയ് വരൂ ശിശിരമേ പോയ് വരൂ നീ വരൂ വസന്തമേ നീ വരൂ ഇരു ഹൃദയശലഭങ്ങൾ ചിറകു വിടർത്തീ ഋതുമംഗല മലർമങ്കകൾ ചിലമ്പു ചാർത്തീ മുഗ്ഗ്ദ്ധ ലജ്ജ മുത്തു വെച്ച മുഖപടം നീക്കി നൃത്തമാടാൻ വരൂ വരൂ വസന്ത നർത്തകി (ഇലകൊഴിഞ്ഞ..) ഇരുഹൃദയ ചഷകങ്ങൾ നിറയുകയായീ ഋതുസുന്ദരി മലർമഞ്ജരി അണിയുകയായീ എത്ര പൂക്കൾ എത്ര പൂക്കൾ നിൻ മുടിച്ചാർത്തിൽ എത്രയീണമെത്രയീണം നിൻ മുളം തണ്ടിൽ (ഇലകൊഴിഞ്ഞ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നക്ഷത്രങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കാശിത്തുമ്പെ
- ആലാപനം : വാണി ജയറാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ