Maniyarayarinjilla ...
Movie | Pravaasam () |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 മണിയറയറിഞ്ഞില്ല മദനപ്പൂ വിരിയുന്ന മണവുമായെത്തുന്ന മലർമാസക്കുളിർ കാറ്ററിഞ്ഞില്ല ഒരു മിന്നല്‍പ്പിണർ പോലെ ഒരു നിലാക്കീറു പോലെ മണവാളനെവിടെപ്പോയ് അലയാഴിക്കക്കരെ തീവെയിൽ തുള്ളുന്ന’ മണലാഴി താണ്ടും മണിമാരൻ ഇക്കരെ ഈ പച്ചത്താഴ്വരയിൽ കാത്തു നിൽക്കും ഇവളെ മറന്നു പോയോ കാത്തിരിപ്പിൻ കനൽച്ചൂടെരിയുമീ ഖൽബിന്റെ നൊമ്പരമാരറിയാൻ (മണിയറ....) അനുരാഗച്ചൂടാർന്ന കാറ്റിന്റെ കൈവിരലി ലടയാളം ചാർത്തും മണൽ വിരിയിൽ നിശ്ശബ്ദമായാരോ കുറിച്ചിടുന്നു ലൈലാ മജ്‌നുമാർ പാടിയ പ്രേമഗാനം കാത്തിരിക്കും മണവാട്ടിമാർക്കായ് കടൽ ക്കാറ്റേ നീയാ പാട്ട് പാടി വരൂ (മണിയറ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Maniyarayarinjilla madanappoo viriyunna manavumaayethunna malarmaasakkulil kaattarinjilla oru minnalppinar pole oru nilaakkeeru pole manavaalanevideppoy Alayaazhikkakkare theeveyil thullunna manalaazhi thaandum manimaaran ikkare ee pachathaazhvarayil kaathu nilkkum ivale marannu poyo kathirippin kanalchooderiyumee khalbinte nomparamaarariyaan (maniyara...) Anuraagachoodarnna kaattinte kaivirali ladayaalam chaarthum manal viriyil nissabdamaayaaro kurichidunnu lailaa majnumaar paadiya premagaanam kaathirikkum manavaattimaarkkaay kadal kkaatte neeyaa paattu paadi varoo (maniyara...) |
Other Songs in this movie
- Mounamaakum
- Singer : | Lyrics : ONV Kurup | Music : MG Radhakrishnan
- Ellaam Porukkaan Oraal Maathram
- Singer : | Lyrics : ONV Kurup | Music : MG Radhakrishnan