View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാത്രയായ് ...

ചിത്രംരാജഗിരിയുടെ താഴ്വരയില്‍ (1988)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ ജെ ശര്‍മ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

yaathrayaay neeyum yaathrayaay
yaamini than nilaamuttathunarnnoru
laavanyavathiyaam sumakanyake
yaathrayaay neeyum yaathrayaay
yaathrayaay..yaathrayaay

ninne prakeerthichu paadiyillaarum
kanneerin kaavyangal ezhuthiyilla
hridayam nirayunnu idarunnu mozhikal
mizhiyil velicham kedunnu ee
nilaavu poliyunnu
(yaathrayaay)

janmangal kaalathin mandaakiniyil
mandeepangalaayozhukunnu
nimisha thirakkaikal ammaanamaadi
nirukayile thiri kedunnu
vilakkum udayunnu ee
vilakkum udayunnu
(yaathrayaay)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

യാത്രയായ് നീയും യാത്രയായ്
യാമിനി തൻ നിലാമുറ്റത്തുണർന്നൊരു
ലാവണ്യവതിയാം സുമകന്യകേ
യാത്രയായ് നീയും യാത്രയായ്
യാത്രയായ്.. യാത്രയായ്

നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും
കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ
ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ
മിഴിയിൽ വെളിച്ചം കെടുന്നൂ ഈ
നിലാവ് പൊലിയുന്നു (യാത്രയായ്..)

ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ
മൺ ദീപങ്ങളായൊഴുകുന്നു
നിമിഷത്തിരക്കൈകളമ്മാനമാടി
നിറുകയിലെത്തിരി കെടുന്നൂ
വിളക്കുമുടയുന്നൂ ഈ
വിളക്കുമുടയുന്നൂ (യാത്രയായ് ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജമല്ലികൾ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ ജെ ശര്‍മ