View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എത്ര നേരമായ്‌ ഞാന്‍ ...

ചിത്രംഇരട്ടക്കുട്ടികളുടെ അച്ഛൻ (1997)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Ethra neramaay njan kaathu kaathu nilppoo
Onningu nokkumo vaarthinkale
Pinangaruthe aruthe aruthe aruthe
pularaay thozhi...
Ethraneramaay.....

Vinmaalikayil vaazhumbozhum
Aambalinodu nee inangiyille? (2)
Chandrikayolam valarumbozhum
Ramanante koode irangiyille?
Varmukilin poonkudilil
Mindaathe nee olinjathenthe?
Ethraneramay...

veruthe iniyum pari bhavaraavin
Mukhapadamode marayaruthe (2)
Vrishchikakkaattin kulirum choodi
Ee mughdha raavil urakkamayo?
Ezhunnelkku aathmasaghi
Ethirelkkan njan arikilille?
Ethraneramay....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എത്ര നേരമായ് ഞാന്‍
കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ!
പിണങ്ങരുതേ അരുതേ അരുതേ അരുതേ
പുലരാറായ് തോഴി‌...
എത്ര നേരമായ് ....

വിണ്മാളികയില്‍ വാഴുമ്പോഴും
ആമ്പലിനോടു നീയിണങ്ങിയില്ലേ? (2)
ചന്ദ്രികയോളം വളരുമ്പോഴും
രമണന്‍റെ കൂടെ നീയിറങ്ങിയില്ലേ?
വാര്‍മുകിലിന്‍ പൂങ്കുടിലില്‍
മിണ്ടാതെ നീ ഒളിഞ്ഞതെന്തേ?
‌എത്ര നേരമായ് ...

വെറുതെ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ (2)
വൃശ്ചികകാട്ടിന്‍ കുളിരും ചൂടി
ഈ മുഗ്ദ്ധരാവില്‍ ഉറക്കമായോ‌
എഴുന്നേല്‍ക്കൂ ആത്മസഖി
എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ?
എത്ര നേരമായ് ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ കാണുമോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കണ്ണനെന്നു പേര്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
നീ കാണുമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍