View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവരാഗം ശ്രീലയമാക്കും ...

ചിത്രംകാട്ടിലെ തടി തേവരുടെ ആന (1995)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2011
 
ദേവരാഗം ശ്രീലയമാക്കും നാദതുഷാരം ഞാൻ (2)
പ്രേമനാളം നെഞ്ചിലുലാവം നീലനിലാവും ഞാൻ
നിനക്കുറങ്ങാൻ ഇനിയെൻ മടിയിലെ കളതല്പം നീർത്താം
(ദേവരാഗം ശ്രീലയമാക്കും...)

വീരമണ ചിങ്കക്കുട്ടി ഉള്ളം നല്ല തങ്കക്കുട്ടി (2)
മച്ചാനേ ഓഹോ മച്ചാനേ
മുറുവന കോവിൽക്കട്ടി മുന്നൈത്തൊട്ടാൽ മല്ലിക്കെട്ടി
മച്ചാനേ ഓഹോ മച്ചാനേ
പഞ്ചാരക്കര പാക്കാൻ വാ ചിങ്കാരക്കര കൊഞ്ചാൻ വാ
ഇനിയില്ലൊടു ഗന്ധർവൻ സ്വരമിതു ജതി മീട്ടാൻ
തിരകൾ മുറുകും ശ്രുതിയുടെ വീണാമണിയാവാൻ
തുടു തുടുന്ന കുടമുണർന്നു മധുര മധുരമുതിരാൻ
പൂവിരൽ കുരുന്നു കൊണ്ടു മാറിലാദ്യ മദനരസവുമായ്
അലിയാം അലിയാം സനി ധപമ
(ദേവരാഗം ശ്രീലയമാക്കും...)

ലോലമൃദംഗത്തിൻ ഹീരാ ധിരനാ രാഗം
മർമ്മരം പെയ്യും നെഞ്ചിൽ
ഇക്കിളി കൈ കൊണ്ടാൽ കുളിരിട്ടു നിൽക്കുവാൻ
കൂടെ നീ പോരുകില്ലേ
ഇന്നും കൂട്ടിനു പോരുകില്ലേ
നാന തന്നാ നഗര തന്നാ നട്ടിടിക്കു നാവാ
മയങ്കിടുവാൻ നാവാ
കരളു പോലെ പൊരുളു പോലെ
കൂത്തടിക്കാൻ വാവാ തെരുക്കൂത്തടീക്കാൻ വാ വാ
തെമ്മനകു പാട്ടോടെ തെല്ലും തിത്തൈ പാട്ടോടേ
ചിട്ടിചീട്ടി ചുവടു വെച്ചാട്ടേ ഹാ തട്ടി തട്ടി തകിലടിച്ചാട്ടെ
അട ചിട്ടിചീട്ടി ചുവടു വെച്ചാട്ടേ ഹാ തട്ടി തട്ടി തകിലടിച്ചാട്ടെ
സനി ധപമ
(ദേവരാഗം ശ്രീലയമാക്കും...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹോളി ഹോളി
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍