

മന്ദാരപ്പൂ ...
ചിത്രം | വിനോദയാത്ര (2007) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ഇളയരാജ |
ആലാപനം | മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ ആരാരും കാണാതെ ആമ്പല്‍ക്കിനാവും ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും ഒന്നാകും പോലെ ശ്രുതിയായ് ലയമായി (മന്ദാരപ്പൂ...) കുരുന്നിനും കിളുന്നിനും മധുരം നീയേ ഇണക്കിളി പറന്നു നീ വരണേ നിനച്ചതും കൊതിച്ചതും പതിവായെന്നില്‍ നിറയ്ക്കണേ വിളമ്പി നീ തരണേ മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു നീ ആഹാ ഹാഹാ... ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി നീ അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ തേടു നീളേ നേടാനേതൊ സമ്മാനം (മന്ദാരപ്പൂ...) കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ കിണുങ്ങിയോ ചിണുങ്ങിയോ അരികേ ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ ചിലമ്പിയോ തുളുമ്പിയോ വെറുതെ മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ ആഹാ ഹാഹാ.. കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം (മന്ദാരപ്പൂ...) Added by Kalyani on September 15, 2010 Aahaa....aaaa.... [F] -Mandaarappoo moolee kaathil thaimaasam vannallo... Sindoorappoo paadee koode nee swanthamaayallo Aaraarum kaanaathe aambal kinaavum Onnonnum mindaathe eeran nilaavum Onnakum pole shruthiyaay layamaayi... [M]-(Mandaarappoo....) [M]-Kurunninum kilunninum madhuram neeye Inakkili parannu nee varanee [F]-Ninachathum kothichathum pathivaayennil Niraykkane vilambi nee tharane [M]-Maaril chernnurangum panineerin thellu nee [F]-Aahaa..haa..haa.. [M]-Ullil peythirangum ilaneerin thulli nee [F]-Alinjum nunanjum manasse neeyoo Thedu neele nedaanetho sammaanam... (Mandaarappoo....) [M]-Kilungiyum kunungiyum aruvee neeyo Kinungiyo chinungiyo arike [F]-Inangiyum pinangiyum alayaay neeyo Chilambiyo thulumbiyo veruthe [M]-Meyyil kai thalodum nura pole chimmiyo [F]-Aahaa..haaa..haa... Kaathil vannu cherum puzha pole konchiyo [M]-Niranjum kavinjum manasse thaane Paadu naaleyallo kaavil kalyanam.. (Mandaarappoo....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെന്നിപ്പായും
- ആലാപനം : അഫ്‌സല്‍, വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഇളയരാജ
- കൈയെത്താ
- ആലാപനം : മഞ്ജരി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഇളയരാജ
- അക്കിക്കൊക്കി
- ആലാപനം : വിജയ് യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഇളയരാജ
- മന്ദാരപ്പൂ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഇളയരാജ
- കൈയെത്താ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഇളയരാജ