View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒളിച്ചു പിടിച്ചു ...

ചിത്രംമൂലധനം (1969)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

olichu pidichu odiyodiyolichu
thedithedippidichu
kannaaram pothiya punnaarappennine
kannaalicherukkan poyippidichu

onnaaman kunnil oradikkaattil
mandaarappoonkulayolichu
kaannaadivekkaathe kaalocha kelkkaathe
ponnonathumbi poyppidichu

poovaankulayude poovallikkoombil
poonthenthulli poyolichu
thekkum vadakkum nokkathe nere
theneecha poyippidichu

kasthoorithenmaavl kannethaakkombathu
kalkkanda maambazham poyolichu
naavil kothiyode naaluperariyaathe
poovaalanannaan poy pidichu
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

ഒളിച്ചു..പിടിച്ചു..
ഓടിയോടിയൊളിച്ചു, തേടിത്തേടിപ്പിടിച്ചു!
(ഒളിച്ചു)
കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ
കന്നാലിച്ചെറുക്കന്‍ പോയിപ്പിടിച്ചു

ഒന്നാമന്‍ കുന്നില്‍, ഓരടിക്കാട്ടില്‍
മന്താരപൂങ്കുലയൊളിച്ചു;
കണ്ണാടിവെയ്ക്കാതെ കാലൊച്ച കേള്‍ക്കാതെ
പൊന്നോണത്തുമ്പി പൊയ്‌ പിടിച്ചു!
(ഒളിച്ചു)

പൂവാങ്കുലയുടെ പൂവല്ലിക്കൂമ്പില്‍
പൂന്തേന്‍തുള്ളി പോയൊളിച്ചു
തെക്കും വടക്കും നോക്കാതെ നേരേ
തേനീച്ച പോയിപ്പിടിച്ചു

കസ്തൂരിത്തേന്മാവില്‍ കണ്ണെത്താക്കൊമ്പത്തു
കല്‍ക്കണ്ടമാമ്പഴം പോയൊളിച്ചു;
നാവില്‍കൊതിയോടെ നാലുപേരറിയാതെ
പൂവാലനണ്ണാന്‍ പൊയ്‌ പിടിച്ചു
(ഒളിച്ചു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ വീണക്കമ്പിയെല്ലാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ഗ്ഗ ഗായികേ ഇതിലെ ഇതിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, വേണു   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പുലരാറായപ്പോള്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ