

ഒരു ഞരമ്പിപ്പോഴും ...
ചിത്രം | പുലിജന്മം (2006) |
ചലച്ചിത്ര സംവിധാനം | പ്രിയനന്ദനന് |
ഗാനരചന | കെ സച്ചിദാനന്ദൻ |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ആലാപനം | കല്ലറ ഗോപന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by vikasvenattu@gmail.com on February 17, 2010,verified by rajagopal ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ- ന്നൊരില തന്റെ ചില്ലയോടോതി ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ- ന്നൊരു ചില്ല കാറ്റിനോടോതി ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെ- ന്നൊരു മരം പക്ഷിയോടോതി ഒരു മരം വെട്ടാതെ ഒരു കോണില്‍ കാണുമെ- ന്നൊരു കാടു ഭൂമിയോടോതി ഒരു കാടു ഭൂമിയില്‍ ബാക്കിയുണ്ടെ- ന്നൊരു മല സ്വന്തം സൂര്യനോടോതി ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍ പടരുന്ന രാത്രിയോടോതി അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും പുലരിയോടൊപ്പമുണര്‍ന്നു അവരുണര്‍ന്നപ്പോഴേ പുഴകള്‍ പാടി വീണ്ടും തളിരിടും കരുണയും കാടും പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി ഹാ! പുതുതായി വാക്കും മനസ്സും ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ- ന്നൊരില തന്റെ ചില്ലയോടോതി ---------------------------------- Added by Kalyani on December 28, 2010 aa...aa....aa..... Oru njarampippozhum pachayaayunde- nnorila thante chillayodothi orila kozhiyaatheyippozhum baakkiye- nnoru chilla kaattinodothi... oru chilla kaattinodothi... oru chilla kaattil kulungaathe nilppunde- nnoru maram pakshiyodothi... oru chilla kaattil kulungaathe nilppunde- nnoru maram pakshiyodothi... oru maram vettaathe oru konil kaanume- nnoru kaadu bhoomiyodothi... orukaadu bhoomiyil baakkiyunde- nnoru mala swantham sooryanodothi oru sooryaniniyum kedaatheyundennu njaan padarunna raathriyodothi... padarunna raathriyodothi... athukettu bhoomithan peeditharokkeyum pulariyodoppamunarnnu avarunarnnappozhe puzhakal paadi veendum thaliridum karunayum kaadum puthusooryan manjinte thamburu meetti haa.. puthuthaayi vaakkum manassum... oru njarampippozhum pachayaayunde- nnorila thante chillayodothi..... orila thante chillayodothi... orila thante chillayodothi... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹി ഹി [ബിറ്റ്]
- ആലാപനം : | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- വാഴണം വാഴേണം [ബിറ്റ്]
- ആലാപനം : | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- നല്ലാരിയാം [Bit]
- ആലാപനം : | രചന : കൈതപ്രം | സംഗീതം : കൈതപ്രം വിശ്വനാഥ്
- ഗുരുതരയിൽ
- ആലാപനം : | രചന : കെ സച്ചിദാനന്ദൻ | സംഗീതം : കൈതപ്രം വിശ്വനാഥ്