View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളി മഞ്ചലിലോ ...

ചിത്രംഭാവാര്‍ത്ഥം (1997)
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on July 13, 2010
 
(പു) അമ്പിളി മഞ്ചലിലോ ഒരു നവയുവ ഗന്ധര്‍വ്വന്‍
ചന്ദനവീണയുമായു് ഇതു വഴി വന്നേ പോയ്
മുത്തുവിളക്കു കൊളുത്തി വിളിച്ചവര്‍ ആരാരോ
അതില്‍ മത്തു പിടിച്ചു തുടിച്ചു രസിച്ചതുമാരാരോ
മനസ്സേ ഓ...

(സ്ത്രീ) (അമ്പിളി മഞ്ചലിലൊ)

(പു) മായാജാലത്തൂവല്‍ തുന്നും നേരത്തു്
ഒരു കിളിയായുള്ളം ചിറകു വിരുത്തിപ്പോയു്
(സ്ത്രീ) ആരാവാരപ്പൂരം പൊങ്ങും നേരത്തു്
അലഞൊറിയായെന്നെ തഴുകിയൊതുങ്ങിപ്പോയ്
(പു) നിണമുണരാന്‍ ഇനിയതില്‍ ഇതളണിയാന്‍
(സ്ത്രീ) കതിരുതിരാന്‍ കളമൊഴിയിതിലൊഴുകാന്‍
(പു) മനസ്സേ ഓ...

(സ്ത്രീ) ഓ...
(സ്ത്രീ) അമ്പിളി മഞ്ചലിലൊ ഒരു നവയുവ ഗന്ധര്‍വ്വന്‍
(പു) ചന്ദനവീണയുമായു് ഇതു വഴി വന്നേ പോയ്

(സ്ത്രീ) പൊന്നും മുത്തും ചാര്‍ത്തും പന്തല്‍ തീര്‍ക്കാന്‍ വാ
മലരിതളാലുള്ളില്‍ മാല കൊരുക്കാന്‍ വാ
(പു) പീലിപ്പൂവിന്‍ തുമ്പാല്‍ നെഞ്ചില്‍ തൊട്ടപ്പോള്‍
ഒരു ചിരിയോടെന്നില്‍ കുളിര്‍മഴ പെയ്യാന്‍ വാ
(സ്ത്രീ) നനുനനയായു് നറുതിര നുരനുരയായു്
(പു) നിറമണിയായു് അടിമുടി ഉടല്‍ ഉഴിയായു്
(സ്ത്രീ) മനസ്സേ ഓ...

(പു) ഓ...
(പു) അമ്പിളി മഞ്ചലിലൊ ഒരു നവയുവ ഗന്ധര്‍വ്വന്‍
(സ്ത്രീ) ചന്ദനവീണയുമായു് ഇതു വഴി വന്നേ പോയ്
(പു) മുത്തുവിളക്കു കൊളുത്തി വിളിച്ചവര്‍ ആരാരോ
(സ്ത്രീ) അതില്‍ മത്തു പിടിച്ചു തുടിച്ചു രസിച്ചതുമാരാരോ
(ഡു) മനസ്സേ ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരതാര ദീപമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഈ പുഴയും കടന്ന്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മിന്നാരം കുരുന്നേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ദൂരതാര ദീപമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌