Kaattu Puzhayude Olangalil ...
Movie | Poovukalku Punyakaalam (1995) |
Movie Director | K Mohanraj |
Lyrics | Balakrishnan, Ananda Bose |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreekanth Nisari | വരികള്‍ ചേര്‍ത്തത്: Sreekanth Nisari കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി കൈതപ്പടർപ്പിലെ തൂക്കണാം കൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങി കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി തങ്കത്തിടമ്പൊത്ത നിൻ തളിർമേനിതൻ ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു തങ്കത്തിടമ്പൊത്ത നിൻ തളിർമേനിതൻ ചന്തം ഞാൻ നോക്കി കൊതിച്ചിരുന്നു അന്നീ മിഴികളിൽ കവിതകൾ കണ്ടൂ ഇന്നവയെങ്ങോ പോയ് മറഞ്ഞൂ ചിലങ്ക പോൽ പൊട്ടിച്ചിരിച്ചവളേ നിന്നിൽ ചിലമ്പുന്നതോ ഇന്നു തേങ്ങലുകൾ കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി മാനസ്സസരസ്സിലെ ഏകാന്ത പുഷ്പമേ ഇതളിതളായ് നീ പൊഴിയുന്നുവോ മാനസ്സസരസ്സിലെ ഏകാന്ത പുഷ്പമേ ഇതളിതളായ് നീ കൊഴിയുന്നുവോ വേദനയെല്ലാം എനിക്കുമാത്രംനൽകി വേർപിരിഞ്ഞിടാൻ കൊതിക്കുകയോ വഞ്ചിക്കാൻ മാത്രം അറിയില്ലലോമനെ സ്നേഹിച്ചിടുന്നു ഞാൻ നിന്നെമാത്രം കാട്ടുപുഴയുടെ ഓരങ്ങളിൽ കാവളം കിളികളുറങ്ങി കൈതപ്പടർപ്പിലെ തൂക്കണാം കൂട്ടിലെ കുഞ്ഞിക്കിളിയുമുറങ്ങി കമ്രനക്ഷത്രക്കുരുന്നും എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല എന്റെ പ്രിയസഖി നീയുമുറങ്ങിയില്ല |
Other Songs in this movie
- Chellam Chellam Chollu
- Singer : KS Chithra | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara
- Ennomal Kanmanikkunje
- Singer : KS Chithra | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara
- Ennomal Kanmanikkunje
- Singer : KJ Yesudas | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara
- Ponnarayaalile Kingini
- Singer : KS Chithra, Chorus | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara
- Kanne ponne muthe
- Singer : Ayyappan | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara
- Paadithalarnnoru
- Singer : Ayyappan | Lyrics : Balakrishnan, Ananda Bose | Music : Mohan Sithara